ഡല്‍ഹി സംഘർഷത്തിൽ രണ്ടുപേര്‍ക്കു കൂടി വെടിയേറ്റു; ഒരുമാസം നിരോധനാജ്ഞ

ന്യൂഡല്‍ഹി: ഡൽഹിയിൽ സംഘര്‍ഷത്തിനിടെ രണ്ടുപേര്‍ക്കുകൂടി വെടിയേറ്റു. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ മൂന്നുദിവസമായി തുടരുന്ന കലാപത്തില്‍ ഏഴുപേരാണ് ഇതുവരെ മരിച്ചത്. 160 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇവരില്‍ ചിലരുടെ നില അതീവ…

By :  Editor
Update: 2020-02-25 05:09 GMT

ന്യൂഡല്‍ഹി: ഡൽഹിയിൽ സംഘര്‍ഷത്തിനിടെ രണ്ടുപേര്‍ക്കുകൂടി വെടിയേറ്റു. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ മൂന്നുദിവസമായി തുടരുന്ന കലാപത്തില്‍ ഏഴുപേരാണ് ഇതുവരെ മരിച്ചത്. 160 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡൽഹിയിൽ പടരുന്ന സംഘര്‍ഷം അടിച്ചമര്‍ത്തുന്നതിനായി 35 കമ്പനി കേന്ദ്രസേനയെ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ വിന്യസിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു.
കലാപം കൂടുതലിടങ്ങളിലേക്ക് വ്യാപിക്കുന്നുവെന്നാണ് വിവരങ്ങള്‍. സംഘര്‍ഷം പടരുന്ന പശ്ചാത്തലത്തില്‍ വടക്ക് കിഴക്കന്‍ ഡഹിയില്‍ ഒരുമാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മാര്‍ച്ച്‌ 24 വരെയാണ് നിരോധനാജ്ഞ.

Similar News