വൈറസ് ബാധയെ തുടര്‍ന്ന് ജപ്പാനിലെ യോക്കോഹാമ തീരത്ത് പിടിച്ചിട്ട കപ്പലിലെ 119 ഇന്ത്യക്കാരെ ഡല്‍ഹിയിലെത്തിച്ചു

ന്യൂഡല്‍ഹി: കൊറോണ (കോവിഡ്-19) വൈറസ് ബാധയെ തുടര്‍ന്ന് ജപ്പാനിലെ യോക്കോഹാമ തീരത്ത് പിടിച്ചിട്ട ഡയമണ്ട് പ്രിന്‍സസ് കപ്പലിലെ 119 ഇന്ത്യക്കാരെ ഡല്‍ഹിയിലെത്തിച്ചു. പ്രത്യേക എയര്‍ ഇന്ത്യ വിമാനത്തില്‍…

By :  Editor
Update: 2020-02-26 21:55 GMT

ന്യൂഡല്‍ഹി: കൊറോണ (കോവിഡ്-19) വൈറസ് ബാധയെ തുടര്‍ന്ന് ജപ്പാനിലെ യോക്കോഹാമ തീരത്ത് പിടിച്ചിട്ട ഡയമണ്ട് പ്രിന്‍സസ് കപ്പലിലെ 119 ഇന്ത്യക്കാരെ ഡല്‍ഹിയിലെത്തിച്ചു. പ്രത്യേക എയര്‍ ഇന്ത്യ വിമാനത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഇവരെ ഡല്‍ഹിയിലെത്തിച്ചത്. ഇന്ത്യക്കാര്‍ക്ക് പുറമേ ശ്രീലങ്ക, നേപ്പാള്‍, സൗത്ത് ആഫ്രിക്ക, പെറു എന്നീ രാജ്യങ്ങളില്‍നിന്നായി അഞ്ചു പേരും വിമാനത്തിലുണ്ടായിരുന്നു.
119 പേരെയും നിരീക്ഷണത്തിനായി 14 ദിവസം ഡല്‍ഹിയിലെ ചാവ്‌ല ഐടിബിപി ക്യാമ്പിൽ താമസിപ്പിക്കും.
യാത്രക്കാരെ ഇന്ത്യയിലെത്തിക്കാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയ ജാപ്പനീസ് അധികൃതര്‍ക്കും എയര്‍ ഇന്ത്യയ്ക്കും വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പ്രത്യേകം നന്ദി അറിയിച്ചു.

Similar News