സംസ്ഥാനത്ത് കൊറോണ രോഗ ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു; 24 മണിക്കൂറിനുള്ളിൽ രോഗം സ്ഥിരീകരിച്ചത് 265 പേർക്ക്

സംസ്ഥാനത്ത് ഒരു ദിവസത്തിനിടെ 265 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് നിലവിൽ 2,606 ആക്റ്റീവ് കേസുകളാണുള്ളത്. രാജ്യത്താകെ 24 മണിക്കൂറിനിടയിൽ 328 കേസുകളാണ്…

By :  Editor
Update: 2023-12-22 06:41 GMT

സംസ്ഥാനത്ത് ഒരു ദിവസത്തിനിടെ 265 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് നിലവിൽ 2,606 ആക്റ്റീവ് കേസുകളാണുള്ളത്. രാജ്യത്താകെ 24 മണിക്കൂറിനിടയിൽ 328 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ ആക്റ്റിവ് കേസുകളുടെ എണ്ണം 2,997 ആയി.

രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശം കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടു. സംസ്ഥാനങ്ങൾ പരിശോധനകൾ കർശനമാക്കണമെന്നും ശ്വാസകോശ അണുബാധ, ഫ്‌ളൂ, എന്നിവയുടെ ജില്ലാതല കണക്കുകൾ കേന്ദ്ര സർക്കാരിന് നൽകണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.

വരും ദിവസങ്ങളിലെ രോഗവ്യാപനം കണക്കിലെടുത്ത് തുടർ നടപടികളുണ്ടാകുമെന്നും കേന്ദ്ര ആരോഗ്യവകുപ്പ് അറിയിച്ചു. പുറത്തിറങ്ങുമ്പോൾ മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്.

Tags:    

Similar News