റോബിന്‍ വടക്കുംചേരിയെ വൈദിക വൃത്തിയില്‍ നിന്ന് പുറത്താക്കി

കണ്ണൂര്‍: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ ശിക്ഷിക്കപ്പെട്ട റോബിന്‍ വടക്കുംചേരിയെ വൈദിക വൃത്തിയില്‍ നിന്ന് പുറത്താക്കി. പ്രത്യേക അധികാരം ഉപയോഗിച്ച്‌ മാര്‍പ്പാപ്പയുടേതാണ് നടപടി. 2016ലാണ്…

By :  Editor
Update: 2020-03-01 04:51 GMT

കണ്ണൂര്‍: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ ശിക്ഷിക്കപ്പെട്ട റോബിന്‍ വടക്കുംചേരിയെ വൈദിക വൃത്തിയില്‍ നിന്ന് പുറത്താക്കി. പ്രത്യേക അധികാരം ഉപയോഗിച്ച്‌ മാര്‍പ്പാപ്പയുടേതാണ് നടപടി.
2016ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പളളിമുറിയില്‍ കമ്പ്യൂട്ടർ പഠിക്കാനെത്തിയ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഫാദര്‍ റോബിന്‍ വടക്കുംചേരി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയെന്നാണ് കേസ്.2017 ഫെബ്രുവരി ഏഴിനാണ് തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പെണ്‍കുട്ടി പ്രസവിച്ചത്. വാദം തുടരുന്നതിനിടെ പെണ്‍കുട്ടിയും മാതാപിതാക്കളും മൊഴിമാറ്റിയിരുന്നു. പീഡനസമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നെന്നും, സ്വന്തം പിതാവാണ് പീഡിപ്പിച്ചതെന്നും വരുത്തിതീര്‍ക്കാന്‍ ശ്രമമുണ്ടായിരുന്നു. ഈ വാദങ്ങളൊന്നും കോടതി അംഗീകരിച്ചില്ല. കുറ്റക്കാരനാണെന്ന് കണ്ടെത്തിയ റോബിന്‍ വടക്കുംചേരിക്ക് 20വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മൂന്ന് വകുപ്പുകളുമായി ഇരുപത് വര്‍ഷത്തെ കഠിന തടവാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.

Similar News