സംസ്ഥാനത്ത് കുപ്പിവെള്ളത്തിന് 13 രൂപയായി വില നിശ്ചയിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് കുപ്പിവെള്ളത്തിന് 13 രൂപയായി വില നിശ്ചയിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഉത്തരവ് അനുസരിച്ച്‌ കുപ്പിവെള്ളത്തിന് 13 രൂപയില്‍ കൂടുതല്‍ തുക ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.…

By :  Editor
Update: 2020-03-03 20:49 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് കുപ്പിവെള്ളത്തിന് 13 രൂപയായി വില നിശ്ചയിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഉത്തരവ് അനുസരിച്ച്‌ കുപ്പിവെള്ളത്തിന് 13 രൂപയില്‍ കൂടുതല്‍ തുക ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. കുപ്പിവെള്ളത്തിന് നിശ്ചിത വില നിശ്ചയിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ തീരുമാനം. ആവശ്യസാധന വില നിയന്ത്രണ നിയമപരിധിയില്‍ ഉള്‍പ്പെടുത്തിയാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഉത്തരവിറക്കിയത്. ബിഐഎസ് നിഷ്കര്‍ഷിക്കുന്ന ഗുണനിലവാരം അടങ്ങിയ കുപ്പിവെള്ളം മാത്രമേ ഇനിമുതല്‍ സംസ്ഥാനത്ത് വില്‍ക്കാന്‍ പാടുള്ളുവെന്നും സര്‍ക്കാര്‍ അറിയിച്ചു. അനധികൃത കുപ്പിവെള്ള പ്ലാന്റുകള്‍ നിയന്ത്രിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇത് സംബന്ധിച്ച്‌ വിജ്ഞാപനം ഇറങ്ങിയ ശേഷം സംസ്ഥാനത്ത് കര്‍ശന പരിശോധന ഉണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Tags:    

Similar News