ഫാര്‍മ ഉല്‍പന്നങ്ങള്‍ക്ക് കയറ്റുമതി നിയന്ത്രണം
ന്യൂഡല്‍ഹി: രാജ്യത്തുനിന്നും പാരസെറ്റമോള്‍, വിറ്റമിന്‍ ബി12, പ്രൊജസ്റ്ററോണ്‍ തുടങ്ങിയ അവശ്യമരുന്നുകളുടെ ചേരുവകള്‍കും മരുന്നുകള്‍ക്കും കയറ്റുമതി നിയന്ത്രണം ഏര്‍പ്പെടുത്തി. ചൈനയിലെ ഹുബെയില്‍ നിന്നും മരുന്നുചേരുവകളുടെ ഇറക്കുമതി നിലച്ചതും ഇന്ത്യയില്‍തന്നെ…
ന്യൂഡല്‍ഹി: രാജ്യത്തുനിന്നും പാരസെറ്റമോള്‍, വിറ്റമിന്‍ ബി12, പ്രൊജസ്റ്ററോണ്‍ തുടങ്ങിയ അവശ്യമരുന്നുകളുടെ ചേരുവകള്‍കും മരുന്നുകള്‍ക്കും കയറ്റുമതി നിയന്ത്രണം ഏര്‍പ്പെടുത്തി.
ചൈനയിലെ ഹുബെയില്‍ നിന്നും മരുന്നുചേരുവകളുടെ ഇറക്കുമതി നിലച്ചതും ഇന്ത്യയില്‍തന്നെ കൂടുതല്‍ മരുന്നുകളുടെ ആവശ്യകത മുന്നില്‍കണ്ടുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് അറിയിച്ചു.
പാരസെറ്റമോള്‍, എറിത്രോമൈസിന് സാള്‍ട്ട്സ്, വിറ്റമിന്‍ ബി ഒന്ന്, ബി ആറ്, ബി 12, പ്രൊജസ്റ്ററോണ്‍, ടിനിഡസോള്‍, മെട്രോനൈഡാസോള്‍, ക്ലോറാംഫെനിക്കോള്‍, അസിക്ലോവിര്‍, നിയോമൈസിന്‍, ക്ലിന്‍ഡമൈസിന്‍ സാള്‍ട്ട്സ്, ഓര്‍ണിഡസോള്‍ എന്നിവയുടെ കയറ്റുമതിക്കാണ് നിയന്ത്രണം.
ഇന്ത്യയിലേക്ക് പ്രധാനമായും മരുന്നുകള്‍ എത്തിയിരുന്നത് ഹുബെയില്‍ നിന്നായിരുന്നു.കോവിഡ് -19 പടര്‍ന്നതിനെ തുടര്‍ന്ന് ഇറക്കുമതിയും നിലച്ചു. ഇന്ത്യയില്‍ മരുന്നുക്ഷാമം ഇല്ലാതിരിക്കാനാണ് നിയന്ത്രണമേർപ്പെടുത്തുന്നതെന്നു ഉദ്യോഗസ്ഥർ അറിയിച്ചു.