ഡല്‍ഹി സംഘർഷം ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും 48 മണിക്കൂര്‍ കേന്ദ്രത്തിന്റെ വിലക്ക്

ന്യൂഡല്‍ഹി: മലയാളത്തിലെ വാര്‍ത്താ ചാനലുകളായ ഏഷ്യാനെറ്റ് ന്യൂസിനും മീഡിയാ വണ്ണിനും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം രണ്ടുദിവസത്തെ സംപ്രേക്ഷണ വിലക്കേര്‍പ്പെടുത്തി. വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന…

By :  Editor
Update: 2020-03-06 11:01 GMT

ന്യൂഡല്‍ഹി: മലയാളത്തിലെ വാര്‍ത്താ ചാനലുകളായ ഏഷ്യാനെറ്റ് ന്യൂസിനും മീഡിയാ വണ്ണിനും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം രണ്ടുദിവസത്തെ സംപ്രേക്ഷണ വിലക്കേര്‍പ്പെടുത്തി. വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തിന്റെ സംപ്രേക്ഷണവുമായി ബന്ധപ്പെട്ടാണ് നടപടി. വര്‍ഗീയ കലാപം റിപ്പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന് കാണിച്ചാണ് കേന്ദ്ര വാര്‍ത്ത പ്രക്ഷേപണ മന്ത്രാലയം ഇരു ചാനലുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയത്.മാര്‍ച്ച്‌ 6 രാത്രി 7.30 മുതല്‍ മാര്‍ച്ച്‌ 8 രാത്രി 7.30 വരെ ചാനലുകള്‍ ലഭ്യമാകില്ല.
വര്‍ഗീയ പരാമര്‍ശമുള്ളതും കലാപത്തിന് പ്രോത്സാഹനം നല്‍കുന്നതുമായ ഉള്ളടക്കം സംപ്രേക്ഷണം ചെയ്യുന്നത് വിലക്കുന്ന 1994ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് നിയമത്തിലെ ആറ്(1)സി, ആറ് (1) ഇ ചട്ടങ്ങള്‍ പ്രകാരമാണ് നടപടി. കലാപവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങള്‍ക്ക് മന്ത്രാലയം ഫെബ്രുവരി 25ന് നല്‍കിയ മാര്‍ഗനിര്‍ദ്ദേശം ലംഘിച്ചെന്നും ഉത്തരവില്‍ പറയുന്നു.
വിലക്ക് ഏര്‍പ്പെടുത്തുന്നതിന് മുന്‍പ് രണ്ടു ചാനലുകള്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. വാര്‍ത്താ സംപ്രേക്ഷണത്തില്‍ ജാഗ്രത പാലിച്ചെന്ന ചാനലുകളുടെ വിശദീകരണം മന്ത്രാലയം തള്ളി.

Similar News