​മദ്യം കൊ​റോ​ണ വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കു​മോ ? " ഡ​ബ്ല്യു​എ​ച്ച്‌ഒ യുടെ വിശദീകരണം ഇങ്ങനെ !

മ​ദ്യം കൊ​റോ​ണ വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കു​മോ എ​ന്നാ​ണ് പ​ല​രും ഇ​പ്പോ​ള്‍ അ​ന്വേ​ഷി​ക്കു​ന്ന​ത്. മ​ദ്യം ക​ഴി​ക്കു​ന്ന​വ​ര്‍ സു​ര​ക്ഷി​ത​രാ​ണെ​ന്നും മ​ദ്യം കൊ​റോ​ണ വൈ​റ​സി​നെ ന​ശി​പ്പി​ക്കു​മെ​ന്നും പ്ര​ച​ര​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു. ഇ​തോ​ടെ ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന ത​ന്നെ…

By :  Editor
Update: 2020-03-09 04:18 GMT

മ​ദ്യം കൊ​റോ​ണ വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കു​മോ എ​ന്നാ​ണ് പ​ല​രും ഇ​പ്പോ​ള്‍ അ​ന്വേ​ഷി​ക്കു​ന്ന​ത്. മ​ദ്യം ക​ഴി​ക്കു​ന്ന​വ​ര്‍ സു​ര​ക്ഷി​ത​രാ​ണെ​ന്നും മ​ദ്യം കൊ​റോ​ണ വൈ​റ​സി​നെ ന​ശി​പ്പി​ക്കു​മെ​ന്നും പ്ര​ച​ര​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു. ഇ​തോ​ടെ ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന ത​ന്നെ ഇ​തി​നു വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ക​യാ​ണ്. മ​ദ്യം വൈ​റ​സി​നെ ന​ശി​പ്പി​ക്കു​ക​യി​ല്ല. മ​ദ്യ​മോ, ക്ലോ​റി​നോ ശ​രീ​ര​ത്തി​നു​ള്ളി​ല്‍ പ്ര​വേ​ശി​ച്ചി​രി​ക്കു​ന്ന വൈ​റ​സി​നെ ന​ശി​പ്പി​ക്കു​ക​യി​ല്ലെ​ന്ന് ഡ​ബ്ല്യു​എ​ച്ച്‌ഒ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ല്‍ മ​ദ്യ​വും ക്ലോ​റി​നും ഉ​പ​രി​ത​ല​ങ്ങ​ള്‍ അ​ണു​വി​മു​ക്ത​മാ​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കാം. അ​തും ഉ​ചി​ത​മാ​യ ശി​പാ​ര്‍​ശ​ക​ള്‍ പ്ര​കാ​രം വേ​ണ​മെ​ന്നും ഡ​ബ്ല്യു​എ​ച്ച്‌ഒ അ​റി​യി​ച്ചു.

കൊ​റോ​ണ​യെ പ്ര​തി​രോ​ധി​ക്കാ​ന്‍ ഏ​റ്റ​വും ഉ​ചി​ത​മാ​യ മാ​ര്‍​ഗം ഇ​ട​യ്ക്കി​ടെ കൈ​ക​ള്‍ സോ​പ്പോ ഹാ​ന്‍​ഡ് വാ​ഷോ ഉ​പ​യോ​ഗി​ച്ച്‌ ക​ഴു​കു​ന്ന​താ​ണെ​ന്നും ഡ​ബ്ല്യു​എ​ച്ച്‌ഒ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Tags:    

Similar News