മലയാളത്തിലെ രണ്ട് വാര്‍ത്താ ചാനലുകള്‍ക്ക് സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തിയ നടപടി രാഷ്ട്രീയ കാരണങ്ങളാലല്ലെന്ന് കെ. സുരേന്ദ്രന്
തിരുവനന്തപുരം: മലയാളത്തിലെ രണ്ട് വാര്‍ത്താ ചാനലുകള്‍ക്ക് സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തിയ നടപടി രാഷ്ട്രീയ കാരണങ്ങളാലല്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. വിലക്കിന് പിന്നില്‍ കേരള ബി.ജെ.പിയില്‍…
തിരുവനന്തപുരം: മലയാളത്തിലെ രണ്ട് വാര്‍ത്താ ചാനലുകള്‍ക്ക് സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തിയ നടപടി രാഷ്ട്രീയ കാരണങ്ങളാലല്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. വിലക്കിന് പിന്നില്‍ കേരള ബി.ജെ.പിയില്‍ നിന്നുള്ള സമ്മര്‍ദങ്ങളല്ല. പള്ളിതകര്‍ത്തു എന്ന വ്യാജവാര്‍ത്ത നല്കി മതഭിന്നിപ്പ് സൃഷ്ടിക്കാന്‍ ശ്രമിച്ചതിനാണ് രണ്ടു വാര്‍ത്താചാനലുകള്‍ക്കെതിരെ നടപടിയുണ്ടായതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രക്ഷേപണം നിര്‍ത്തിവച്ചതോ പുനരാരംഭിച്ചതോ രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടല്ല. മാധ്യമങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളെയും സമൂഹത്തെയും കണ്ണുതുറന്ന് നിരീക്ഷിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നതുപോലെ തന്നെ മാധ്യമങ്ങളും നിരീക്ഷിക്കപ്പെടുന്നുണ്ട്. അവരുടെ ചെയ്തികള്‍ നിരീക്ഷിക്കാന്‍ സമൂഹവും രാഷ്ട്രീയ പാര്‍ട്ടികളും കണ്ണുതുറന്നുതന്നെയിരിക്കുകയാണ്.
ബി.ജെ.പിയും മാധ്യമങ്ങളെ നിരീക്ഷിക്കുന്നുണ്ട്. മര്യാദ, സദാചാരം എന്നിവ മാധ്യമങ്ങളും പാലിക്കണം. കള്ളപ്പണം വെളുപ്പിച്ചതിെന്റ പേരില്‍ കേരളത്തിലെ ഒരു മാധ്യമ സ്ഥാപനത്തില്‍ സംസ്ഥാന സര്‍ക്കാറിന്റ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. ഇത് കേന്ദ്ര സര്‍ക്കാറിന്റ ഏജന്‍സികളാണ് ചെയ്തിരുന്നതെങ്കില്‍ മാധ്യമങ്ങളെ കേന്ദ്രം ഭീഷണിപ്പെടുത്തുന്നു എന്നു പറഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ സമരത്തിനിറങ്ങുമായിരുന്നെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു