സ്കൂള്‍പൂട്ടിയിട്ടില്ല; അധ്യാപകര്‍ എത്തണം: വിദ്യഭ്യാസമന്ത്രി
സ്കൂളുകളില്‍ പഠനം നിര്‍ത്തി വച്ചതുമായി ബന്ധപ്പെട്ടു ചില സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും സ്കൂള്‍ പൂട്ടി എന്നപ്രചാരണം തെറ്റാണെന്നും മന്ത്രി സി. രവീന്ദ്രനാഥ്. കോവിഡ് പടരുന്നതിനു സാധ്യതയുള്ളതിനാല്‍ കുട്ടികള്‍ കൂട്ടമായി…
സ്കൂളുകളില്‍ പഠനം നിര്‍ത്തി വച്ചതുമായി ബന്ധപ്പെട്ടു ചില സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും സ്കൂള്‍ പൂട്ടി എന്നപ്രചാരണം തെറ്റാണെന്നും മന്ത്രി സി. രവീന്ദ്രനാഥ്. കോവിഡ് പടരുന്നതിനു സാധ്യതയുള്ളതിനാല്‍ കുട്ടികള്‍ കൂട്ടമായി വരുന്നത് ഒഴിവാക്കാനാണ് പരീക്ഷയും ക്ലാസും വേണ്ടെന്നു വച്ചത്.
അധ്യയനം ഒഴികെയുള്ള മറ്റു കാര്യങ്ങളില്‍ വിദ്യാലയം സജീവമാകണം. ഇനിയുള്ള ദിവസങ്ങള്‍ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള ഒരുക്കങ്ങള്‍ക്കു വിനിയോഗിക്കണം. കോവിഡ് പടരുന്നതു തടയുവാനുള്ള സാമൂഹിക ഇടപെടലുകള്‍ക്കു നേതൃത്വം നല്‍കുന്നതിനു അധ്യാപകര്‍ സജീവമായി രംഗത്തുണ്ടാകണം. പുതിയ കുട്ടികള്‍ സ്കൂളില്‍ ചേരുന്ന സമയമാണ്. മാതാപിതാക്കള്‍ സ്കൂളിലേക്കു വരുന്ന സമയത്തു അവരെ സ്വീകരിക്കുവാനും മറ്റും അധ്യാപകര്‍ വിദ്യാലയത്തിലുണ്ടാകണം. പാഠപുസ്തകങ്ങള്‍ സ്കൂളുകളില്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ഓരോ വിദ്യാലയവും പരിസരത്തു കോവിഡ് തടയുന്നതിന് എന്തെല്ലാം ചെയ്യണം എന്നാലോചിക്കണം- രവീന്ദ്രനാഥ് പറഞ്ഞു.