കണ്ണൂരിലെ കൊറോണ രോഗി പോയ റൂട്ട് മാപ്പ് തയ്യാറാക്കി

കണ്ണൂര്‍: കൊറോണ രോഗം സ്​ഥിരീകരിച്ച കണ്ണൂര്‍ പെരിങ്ങോം സ്വദേശി ​സഞ്ചരിച്ച സ്​ഥലങ്ങളും സമയവും ആരോഗ്യ വകുപ്പ്​ തയാറാക്കി. പ്രസ്​തുത സമയത്ത്​ ഈ സ്​ഥലങ്ങളില്‍ ഉണ്ടായിരുന്നവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്ന്​…

By :  Editor
Update: 2020-03-13 07:59 GMT

കണ്ണൂര്‍: കൊറോണ രോഗം സ്​ഥിരീകരിച്ച കണ്ണൂര്‍ പെരിങ്ങോം സ്വദേശി ​സഞ്ചരിച്ച സ്​ഥലങ്ങളും സമയവും ആരോഗ്യ വകുപ്പ്​ തയാറാക്കി. പ്രസ്​തുത സമയത്ത്​ ഈ സ്​ഥലങ്ങളില്‍ ഉണ്ടായിരുന്നവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്ന്​ അധികൃതര്‍ അറിയിച്ചു.

സഞ്ചരിച്ച സമയവും സ്​ഥലങ്ങളും:

മാര്‍ച്ച്‌​ അഞ്ചിന്​ സ്​പൈസ്​ ജെറ്റിന്റെ SG 54 വിമാനത്തില്‍ രാത്രി 9.30ന്​ ​ ഇദ്ദേഹം കോഴിക്കോട്​​ വിമാനത്താവളത്തില്‍ എത്തി​.
രാത്രി 11 മണിവരെ അവിടെ ചെലവഴിച്ചു.
11.00 pm മുതല്‍ 11.15 pm വരെ ടാക്​സി കാറില്‍ സഞ്ചരിച്ചു.
11.15 pm മുതല്‍ 11.45 pm വരെ ഹോട്ടല്‍ മലബാര്‍ പ്ലാസ രാമനാട്ടുകര (ഐക്കരപ്പടി)
11.45pm - 4.00​ am ടാക്​സിയില്‍ പെരിങ്ങോത്തെ വീട്ടിലേക്ക്​
മാര്‍ച്ച്‌​ ആറിന്​ രാവിലെ നാലിന്​ വീട്ടില്‍
മാര്‍ച്ച്‌​ ഏഴ് ഉച്ച 2.30 -2.40: മാത്തിലിലെ ഡോക്​ടറുടെ വീട്ടില്‍
ഉച്ച 3.30 മുതല്‍ പനിയും രോഗലക്ഷണങ്ങളുമായി പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍
3.35 മുതല്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ ഐസൊലേഷൻ
മാര്‍ച്ച്‌​ എട്ട്​, ഒമ്പത്, പത്ത്​: ഐസൊലേഷൻ വാര്‍ഡില്‍
10ന്​ വൈകീട്ട്​ നാലിന്​ വീട്ടിലേക്ക്​ പോയി. അന്ന്​ വൈകീട്ട്​ അഞ്ചുമണിമുതല്‍ മാര്‍ച്ച്‌​ 12 രാത്രി ഒമ്പത് മണി വരെ വീട്ടില്‍ ഐസൊലേഷനില്‍.
മാര്‍ച്ച്‌​ 12ന്​ രാത്രി 10 മണിമുതല്‍ വീണ്ടും പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ ഐസാലേഷന്‍ വാര്‍ഡില്‍.

Similar News