കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ കോഴിക്കോട്ടെ എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളും അടച്ചു

കോഴിക്കോട്: കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ മാനാഞ്ചിറ സ്‌ക്വയര്‍, സരോവരം പാര്‍ക്ക് തുടങ്ങിയ എല്ലാ പാര്‍ക്കുകളും പൊതുസ്ഥലങ്ങളും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ അടച്ചിടാന്‍ ജില്ലാ കളക്ടര്‍…

By :  Editor
Update: 2020-03-13 21:55 GMT

കോഴിക്കോട്: കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ മാനാഞ്ചിറ സ്‌ക്വയര്‍, സരോവരം പാര്‍ക്ക് തുടങ്ങിയ എല്ലാ പാര്‍ക്കുകളും പൊതുസ്ഥലങ്ങളും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ അടച്ചിടാന്‍ ജില്ലാ കളക്ടര്‍ സാംബശിവ റാവു ഉത്തരവിട്ടു.
ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നും സന്ദര്‍ശകരെ അനുവദിക്കുന്നതല്ല. കോഴിക്കോട് ബീച്ചില്‍ ഒരിടത്തും ശനി, ഞായര്‍ എന്നീ ദിവസങ്ങളില്‍ സന്ദര്‍ശകരെ അനുവദിക്കുന്നതല്ല. ഇത് സംബന്ധിച്ച്‌ കോഴിക്കോട് ജില്ലാ പോലീസ് മേധാവി (സിറ്റി) ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്ന് കേരളത്തിലേക്ക് തിരികെ എത്തുന്നവര്‍ 28 ദിവസം ഹോം കോറന്റിനില്‍ തന്നെ കഴിയുന്നുവെന്ന് ജെപിഎച്ചഎന്‍/ ജെഎച്ച്‌ഐ എന്നിവര്‍ ഉറപ്പാക്കണമെന്നു കളക്ടര്‍ നിര്‍ദേശിച്ചു. ഇത് ലംഘിക്കപ്പെടുന്നത് ഐപിസി സെക്ഷന്‍ 269 പ്രകാരം ശിക്ഷാര്‍ഹമാണെന്ന കാര്യം ഇവരെ ബോധ്യപ്പെടുത്തണാം. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ തയ്യാറാക്കുന്ന പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ ഉണ്ടെങ്കില്‍ കണ്ടെത്തേണ്ടതും ജെപിഎച്ചഎന്‍/ ജെഎച്ച്‌ഐ എന്നിവരുടെ ചുമതലയാണ്.

വിദേശത്തുനിന്ന് സമീപഭാവിയില്‍ മടങ്ങിവരാനുള്ളവരുടെ വിവരങ്ങള്‍ ശേഖരിക്കേണ്ടതും ഇവരുടെ ഉത്തരവാദിത്വമാണ്. ഇത്തരത്തില്‍ മടങ്ങിവരുന്ന രോഗലക്ഷണമുള്ളവരും ഇല്ലാത്തവരും വിമാനത്താവളത്തില്‍ നിന്ന് സ്വന്തം വാഹനത്തിലോ സ്വകാര്യ വാഹനങ്ങളിലോ വീടുകളിലേക്ക് പോകേണ്ടതും യാത്രാമധ്യേ ഒരിടത്തും ഇറങ്ങാതിരിക്കാന്‍ ആവശ്യമായ നിര്‍ദ്ദേശം അവരുടെ കുടുംബാംഗങ്ങള്‍ക്ക് നല്‍കേണ്ടതുമാണെന്നും കലക്ടര്‍ അറിയിച്ചു.

Tags:    

Similar News