കോവിഡ് 19 സ്ഥിരീകരിച്ച ഇറ്റാലിയന്‍ പൗരന്‍ 103 പേരുമായി സമ്പര്‍ക്കം പുലര്‍ത്തി; കടകംപള്ളി സുരേന്ദ്രന്‍

തിരുവന്തപുരം: വര്‍ക്കലയില്‍ കൊവിഡ്-19 സ്ഥിരീകരിച്ച ഇറ്റാലിയന്‍ പൗരന്‍ 103 പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അടുത്തിടപഴകിയ 30 പേരുടെ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചെന്നും മന്ത്രി…

By :  Editor
Update: 2020-03-16 07:14 GMT

തിരുവന്തപുരം: വര്‍ക്കലയില്‍ കൊവിഡ്-19 സ്ഥിരീകരിച്ച ഇറ്റാലിയന്‍ പൗരന്‍ 103 പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അടുത്തിടപഴകിയ 30 പേരുടെ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചെന്നും മന്ത്രി പറഞ്ഞു. കൊവിഡ്- 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ വര്‍ക്കലയിലാകെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി.
ഇറ്റാലിയന്‍ പൗരനുമായി അടുത്തിടപഴകിയ ജര്‍മ്മന്‍ യുവതിയെയും മറ്റൊരു റിസോര്‍ട്ടിലെ താമസക്കാരനായ അമേരിക്കന്‍ യുവാവിനെയും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ പാരിപ്പള്ളി മെഡിക്കല്‍ കോളെജിലെത്തിച്ച്‌ പരിശോധനയ്ക്ക് വിധേയരാക്കി. പനിയും തൊണ്ടവേദനയുമുള്ള ഇരുവരും നിരീക്ഷണത്തിലാണ്.

Similar News