കോവിഡ്-19 വൈറസിനെതിരായ മരുന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തില്‍ നിര്‍ണായക മുന്നേറ്റം
വാഷിങ്ടണ്‍: ലോകത്താകെ ഭീതിവിതച്ച കോവിഡ്-19 വൈറസിനെതിരായ മരുന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തില്‍ നിര്‍ണായക മുന്നേറ്റം. അമേരിക്കയിലെ സിയാറ്റിലില്‍ മനുഷ്യശരീരത്തില്‍ വാക്സിന് പരീക്ഷണം ആരംഭിച്ചു. തിങ്കളാഴ്ചയാണ് പരീക്ഷണം തുടങ്ങിയതെന്ന് അമേരിക്കന്‍…
വാഷിങ്ടണ്‍: ലോകത്താകെ ഭീതിവിതച്ച കോവിഡ്-19 വൈറസിനെതിരായ മരുന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തില്‍ നിര്‍ണായക മുന്നേറ്റം. അമേരിക്കയിലെ സിയാറ്റിലില്‍ മനുഷ്യശരീരത്തില്‍ വാക്സിന് പരീക്ഷണം ആരംഭിച്ചു. തിങ്കളാഴ്ചയാണ് പരീക്ഷണം തുടങ്ങിയതെന്ന് അമേരിക്കന്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു .
എം.ആര്‍.എന്‍.എ -1273 എന്ന പേരില്‍ യു.എസ് നാഷനല്‍ ഇന്‍സ്റ്റിററ്യൂട്ട് ഓഫ് ഹെല്‍ത്താണ് (എന്‍.ഐ.എച്ച്) വാക്സിന് വികസിപ്പിച്ചെടുത്തത്. കേംബ്രിഡ്ജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബയോടെക്നോളജി കമ്പനിയായ മോഡേര്‍നയുമായി സഹകരിച്ചാണ് വാക്സിന് കണ്ടെത്തിയത്.മനുഷ്യരില്‍ പരീക്ഷിച്ച് പാര്‍ശ്വഫലങ്ങള്‍ പരിശോധിച്ച ശേഷം മാത്രമേ വാക്സിന് വിപണിയില്‍ ലഭ്യമാക്കൂ. കൂടുതല്‍ പരിശോധനകള്‍ക്കായി ഒരു വര്‍ഷം മുതല്‍ 18 മാസം വരെ സമയമമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.