മാഹി സ്വദേശിക്ക്​ കോവിഡ്​ വൈറസ്​ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്​ ഇത്തിഹാദ്​ വിമാനത്തിലെത്തിയവര്‍ ഉടനെ ബന്ധപ്പെടണമെന്ന്​ ജില്ലാ കലക്​ടര്‍

കോഴിക്കോട് : മാഹി സ്വദേശിക്ക്​ കോവിഡ്​ വൈറസ്​ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്​ ഇത്തിഹാദ്​ വിമാനത്തിലെത്തിയവര്‍ കോഴിക്കോട്​ എത്തിയവര്‍ ബന്ധപ്പെടണമെന്ന്​ ജില്ലാ കലക്​ടര്‍. മാര്‍ച്ച്‌ 13 ന് ഇത്തിഹാദ്…

By :  Editor
Update: 2020-03-17 11:02 GMT

കോഴിക്കോട് : മാഹി സ്വദേശിക്ക്​ കോവിഡ്​ വൈറസ്​ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്​ ഇത്തിഹാദ്​ വിമാനത്തിലെത്തിയവര്‍ കോഴിക്കോട്​ എത്തിയവര്‍ ബന്ധപ്പെടണമെന്ന്​ ജില്ലാ കലക്​ടര്‍. മാര്‍ച്ച്‌ 13 ന് ഇത്തിഹാദ് എയര്‍വെയ്സ് EY 250 (3.20 am) അബുദാബിയില്‍ നിന്നും കോഴിക്കോടേക്ക്​ യാത്ര ചെയ്ത ജില്ലയിലെ യാത്രക്കാര്‍ ജില്ലാ കണ്‍ട്രോള്‍ റൂമുമായി ഉടന്‍തന്നെ ബന്ധപ്പെടേണ്ടതാണെന്ന്​ കലക്​ടര്‍ അറിയിച്ചു.

ഈ വിമാനത്തിലെ യാത്രക്കാര്‍ കര്‍ശനമായും വീടുകളില്‍ തന്നെ കഴിയണമെന്നും, പൊതുജനങ്ങളുമായുള്ള സമ്പർക്കം പൂര്‍ണ്ണമായി ഒഴിവാക്കണമെന്നും കര്‍ശനമായി നിര്‍ദേശിക്കുന്നു. മറ്റു ജില്ലകളിലെ യാത്രക്കാര്‍ അതാത് ജില്ലാ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു

Similar News