കോവിഡ് 19 ; മലപ്പുറത്ത്​ നാല്​ ഡോക്​ടര്‍മാര്‍ നിരീക്ഷണത്തില്‍

മലപ്പുറം: ജില്ലയില്‍ കോവിഡ് 19 വൈറസ്ബാധ സ്ഥിരീകരിച്ച രണ്ടു പേരുടേയും ആരോഗ്യ നില തൃപ്തികരം. വാണിയമ്പത്ത് രോഗി സന്ദര്‍ശിച്ച സ്വകാര്യ ക്ലിനിക്കുകളും​ ലാബും അടച്ചിടാന്‍ നിര്‍ദേശിച്ചു. ഇവിടത്തെ…

By :  Editor
Update: 2020-03-18 00:02 GMT

മലപ്പുറം: ജില്ലയില്‍ കോവിഡ് 19 വൈറസ്ബാധ സ്ഥിരീകരിച്ച രണ്ടു പേരുടേയും ആരോഗ്യ നില തൃപ്തികരം. വാണിയമ്പത്ത് രോഗി സന്ദര്‍ശിച്ച സ്വകാര്യ ക്ലിനിക്കുകളും​ ലാബും അടച്ചിടാന്‍ നിര്‍ദേശിച്ചു. ഇവിടത്തെ ഡോക്​ടര്‍മാരും നിരീക്ഷണത്തിലാണ്​. ഇത്​ കൂടാതെ ഇവരെ പരിശോധിച്ച വണ്ടൂര്‍ താലൂക്ക്​ ആശുപത്രിയിലെ രണ്ട്​ ഡോക്​ടര്‍മാരോടും ജീവനക്കാരോടും വീട്ടില്‍ നിരീക്ഷണത്തില്‍ തുടരാന്‍ നിര്‍ദേശം നല്‍കി.

മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 12 പേരും തിരൂര്‍ ജില്ല ആശുപത്രിയില്‍ മൂന്നു പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ രണ്ടുപേരും ഐസൊലേഷന്‍ വാര്‍ഡുകളിലുണ്ട്.

Tags:    

Similar News