കൊറോണ; സംസ്​ഥാനത്ത്​ ആവശ്യമെങ്കില്‍ പള്ളികൾ അടച്ചിടും

കോഴിക്കോട്​: കോവിഡ്​ ഭീതിയുടെ പശ്ചാത്തലത്തില്‍ സംസ്​ഥാനത്തെ പള്ളികള്‍ ആവശ്യമെങ്കില്‍ അടച്ചിടാന്‍ തയാറാണെന്ന്​ മുസ്​ലിം സംഘടനാനേതാക്കാള്‍ മുഖ്യമന്ത്രിയെ അറിയിച്ചു. സര്‍ക്കാര്‍ എടുക്കുന്ന എല്ലാ തീരുമാനങ്ങളുമായും സഹകരിക്കും. അതേസമയം, നിലവില്‍…

By :  Editor
Update: 2020-03-18 02:34 GMT

കോഴിക്കോട്​: കോവിഡ്​ ഭീതിയുടെ പശ്ചാത്തലത്തില്‍ സംസ്​ഥാനത്തെ പള്ളികള്‍ ആവശ്യമെങ്കില്‍ അടച്ചിടാന്‍ തയാറാണെന്ന്​ മുസ്​ലിം സംഘടനാനേതാക്കാള്‍ മുഖ്യമന്ത്രിയെ അറിയിച്ചു. സര്‍ക്കാര്‍ എടുക്കുന്ന എല്ലാ തീരുമാനങ്ങളുമായും സഹകരിക്കും. അതേസമയം, നിലവില്‍ പള്ളികള്‍ അടച്ചിടാന്‍ തീരുമാനിച്ചിട്ടില്ല.
പ്രാര്‍ഥനകള്‍ നാമമാത്രമാക്കും. സ്​ഥിതി കൂടുതല്‍ വഷളാവുകയാണെങ്കില്‍ അടച്ചിടാന്‍ നിര്‍ദേശം നല്‍കും. പള്ളിയുടെ അകവും പരിസരവുമെല്ലാം വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുന്നുണ്ടെന്നും അറിയിച്ചു.

Similar News