കോവിഡ് 19: ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തുവരുന്ന ബിഗ് ബോസ് മലയാളം സീസണ്‍ 2 റിയാലിറ്റി ഷോ അവസാനിപ്പിക്കുന്നു

ചെന്നൈ: രാജ്യവ്യാപകമായി കോവിഡ് പടരുന്ന സാഹചര്യത്തിൽ ഏഷ്യാനെറ്റില്‍ സംപ്രേക്ഷം ചെയ്തുവരുന്ന ബിഗ് ബോസ് മലയാളം സീസണ്‍ 2 റിയാലിറ്റി ഷോ അവസാനിപ്പിക്കുന്നു. ഇത് സംബന്ധിച്ച്‌ ഔദ്യോഗിക അറിയിപ്പ്…

By :  Editor
Update: 2020-03-18 02:38 GMT

ചെന്നൈ: രാജ്യവ്യാപകമായി കോവിഡ് പടരുന്ന സാഹചര്യത്തിൽ ഏഷ്യാനെറ്റില്‍ സംപ്രേക്ഷം ചെയ്തുവരുന്ന ബിഗ് ബോസ് മലയാളം സീസണ്‍ 2 റിയാലിറ്റി ഷോ അവസാനിപ്പിക്കുന്നു. ഇത് സംബന്ധിച്ച്‌ ഔദ്യോഗിക അറിയിപ്പ് ഉടന്‍ തന്നെയുണ്ടാകുമെന്നാണ് പ്രതീക്ഷ. 300 പേരോളം അണിയറയില്‍ പ്രവര്‍ത്തിക്കുന്ന ബിഗ്ബോസ് ഷോയില്‍ അണിയറക്കാരുടെയും മത്സരിക്കുന്നവരുടെയും സുരക്ഷയെ കരുതിയാണ് തീരുമാനം എന്നാണ് സൂചന.
നേരത്തെ കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ജീവനക്കാരുടെ സുരക്ഷയെ കരുതി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് നിര്‍മാതാക്കളായ എന്‍ഡമോള്‍ ഷൈന്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു.കൊറോണ വൈറസിന്റെ വ്യാപനം തടയാനുള്ള സര്‍ക്കാരിന്റെ ജാഗ്രത നിര്‍ദേശങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് തീരുമാനം. ഈ പാശ്ചത്തലത്തിലാണ് മലയാളത്തിലെ സീസണ്‍ 2വിനും തിരശ്ശീല വീഴുന്നത്. മോഹന്‍ലാല്‍ അവതാരകനായ ബിഗ്ബോസ് മലയാളം സീസണ്‍2 70 ദിവസത്തോളം പിന്നിട്ടു കഴിഞ്ഞു.

Similar News