കോവിഡ്-19 ബാധിതനായ മലയാളി ഇറ്റലിയില്‍ മരിച്ചു
കോട്ടയം: ഇറ്റലിയില്‍ കോവിഡ്-19 ബാധിതനായ മലയാളി മരിച്ചതായി റിപ്പോര്‍ട്ട്. ചങ്ങനാശേരി കടമാഞ്ചിറ മാറാട്ടുകളം വീട്ടില്‍ പരേതനായ കുറുവച്ചന്റെ മകന് ജോജി (57) യാണ് ഇറ്റലിയില്‍ മരിച്ചത്. രണ്ടു…
കോട്ടയം: ഇറ്റലിയില്‍ കോവിഡ്-19 ബാധിതനായ മലയാളി മരിച്ചതായി റിപ്പോര്‍ട്ട്. ചങ്ങനാശേരി കടമാഞ്ചിറ മാറാട്ടുകളം വീട്ടില്‍ പരേതനായ കുറുവച്ചന്റെ മകന് ജോജി (57) യാണ് ഇറ്റലിയില്‍ മരിച്ചത്.
രണ്ടു ദിവസം മുന്‍പ് ഇദ്ദേഹം വീട്ടിലേക്കു വിളിച്ചിരുന്നു. പനിയാണെന്നും വീട്ടില്‍നിന്നു പുറത്തിറങ്ങിയില്ലെന്നും പറഞ്ഞു. ബുധനാഴ്ച വൈകുന്നേരത്തോടെ മരണവിവരം വീട്ടില്‍ അറിയിക്കുകയായിരുന്നു.
ഇദ്ദേഹത്തിനു കൊറോണ ബാധ സ്ഥിരീകരിച്ചതായാണു ബന്ധുക്കള്‍ പറയുന്നത്. കൂടാതെ ഹൃദയാഘാതം ഉണ്ടായതായും ബന്ധുക്കള്‍ക്കു വിവരം ലഭിച്ചു.കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.