കൊറോണയ്ക്ക് വ്യാജ മരുന്ന്; മോഹനന്‍ വൈദ്യര്‍ അറസ്റ്റില്‍

തൃശ്ശൂര്‍: കൊറോണ വൈറസ് ബാധയ്ക്ക് വ്യാജ ചികിത്സ നല്‍കിയ മോഹനന്‍ വൈദ്യര്‍ അറസ്റ്റില്‍. മോഹനന്‍ വൈദ്യര്‍ക്ക് രോഗികളെ പരിശോധിക്കാനോ മരുന്ന് നല്‍കാനോ ലൈസന്‍സില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ജാമ്യമില്ലാക്കുറ്റം…

By :  Editor
Update: 2020-03-18 11:14 GMT

തൃശ്ശൂര്‍: കൊറോണ വൈറസ് ബാധയ്ക്ക് വ്യാജ ചികിത്സ നല്‍കിയ മോഹനന്‍ വൈദ്യര്‍ അറസ്റ്റില്‍. മോഹനന്‍ വൈദ്യര്‍ക്ക് രോഗികളെ പരിശോധിക്കാനോ മരുന്ന് നല്‍കാനോ ലൈസന്‍സില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് മോഹനന്‍ വൈദ്യരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കൊറോണ വൈറസ് രോഗം ചികിത്സിച്ച്‌ ഭേദമാക്കുമെന്ന അവകാശവാദത്തെത്തുടര്‍ന്ന് മോഹന്‍ വൈദ്യരുടെ തൃശ്ശൂരിലെ പരിശോധനാ കേന്ദ്രമായ രായിരത്ത് ഹെറിറ്റേജില്‍ റെയ്ഡ് നടന്നിരുന്നു. പൊലീസിന്റെയും ഡിഎംഒയുടെയും നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.

കൊറോണ വൈറസിന് വ്യാജ ചികിത്സ നടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് പരിശോധന നടത്തിയത്.

Similar News