കോവിഡ് 19 ; മലപ്പുറത്ത് മദ്യശാലകള്‍ അടച്ചിടും

മലപ്പുറം: കൊവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായി മലപ്പുറത്ത് മദ്യശാലകള്‍ അടച്ചിടുമെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു . നഗരസഭ പരിധിയിലെ ബിവറേജസ് കോർപറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും മദ്യശാലകള്‍ ഈ…

By :  Editor
Update: 2020-03-18 23:37 GMT

മലപ്പുറം: കൊവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായി മലപ്പുറത്ത് മദ്യശാലകള്‍ അടച്ചിടുമെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു . നഗരസഭ പരിധിയിലെ ബിവറേജസ് കോർപറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും മദ്യശാലകള്‍ ഈ മാസം 31 വരെ അടച്ചിടും .പ്രതിപക്ഷത്തിന്റെ വിയോജിപ്പോടെയാണ് നടപടികള്‍ക്ക് നഗരസഭാ കൗണ്‍സില്‍ അംഗീകാരം നല്‍കിയത്. ഇതുസംബന്ധിച്ച്‌ മദ്യശാലകള്‍ക്ക് നോട്ടീസ് നല്‍കാന്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി . സംസ്ഥാനത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ആളുകള്‍ കൂടുന്നത് ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Similar News