കോവിഡ്- 19: ഡല്‍ഹിയില്‍ പരിഭ്രാന്തി പരത്തി മലയാളി യുവാവ്
കോവിഡ് വൈറസിനെക്കുറിച്ചുള്ള ഭീതിയിലും ആശങ്കയിലും കഴിയവേ ഡല്‍ഹിയില്‍ പരിഭ്രാന്തി പരത്തി മലയാളി യുവാവ്. കഴിഞ്ഞ ദിവസം വിദേശത്ത് നിന്നെത്തിയ യുവാവിന് വൈറസ് ബാധ സംശയിച്ചിരുന്നു. ഇക്കാര്യം ഇയാള്‍…
കോവിഡ് വൈറസിനെക്കുറിച്ചുള്ള ഭീതിയിലും ആശങ്കയിലും കഴിയവേ ഡല്‍ഹിയില്‍ പരിഭ്രാന്തി പരത്തി മലയാളി യുവാവ്. കഴിഞ്ഞ ദിവസം വിദേശത്ത് നിന്നെത്തിയ യുവാവിന് വൈറസ് ബാധ സംശയിച്ചിരുന്നു. ഇക്കാര്യം ഇയാള്‍ തന്നെയാണ് വെളിപ്പെടുത്തിയത്.എന്നാല്‍, ഇയാള്‍ ആശുപത്രിയില്‍ പോകാതെ നേരെ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരത്തിലെ തിരക്കേറിയ സ്ഥലത്തെ ഫ്ളാറ്റില്‍ കയറി താമസിച്ചു. ഇതോടെ പ്രദേശവാസികള്‍ പോലീസിനെ അറിയിച്ചു തുടർന്ന് ഡല്‍ഹി ആര്‍എംഎല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, വ്യാഴാഴ്ച പുലര്‍ച്ചെ തന്നെ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നു ചാടിയ ഇയാള്‍ വീണ്ടും ഫ്ളാറ്റിലെത്തി. ഇതോടെ പരിസരത്തെ ഫ്ളാറ്റുകളില്‍ ഉള്ളവരെല്ലാം പരിഭ്രാന്തരായി.
വിദേശത്ത് നിന്ന് കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ഫ്ളാറ്റിലെത്തിയ ഇയാള്‍ നിരവധി പേരുമായി ഇടപഴകുകയും ചെയ്തു. വ്യാഴാഴ്ച വൈകുന്നേരവും ഇയാള്‍ ഫ്ളാറ്റിന്റെ വാതിലുകള്‍ തുറന്ന് അകത്തു കഴിയുകയാണ്. ഇതിനിടെ പലതവണ പുറത്തു പോകുകയും ചെയ്തു. വീണ്ടും സഹായം തേടിയതോടെ പോലീസ് ആംബുലന്‍സുമായെത്തി വീണ്ടും ആര്‍എംഎല്‍ ആശുപത്രിയില്‍ പ്രവേശിച്ചു