നാലുപേരും രാത്രി മുഴുവന്‍ സമയവും ഉറങ്ങിയില്ല" അവസാന ആഗ്രഹം പറയാതെ തൂക്കുകയറിലേക്ക്
ഇന്നു പുലര്‍ച്ചെ അഞ്ചരയ്ക്ക് തൂക്കിലേറ്റപ്പെട്ട നിര്‍ഭയ കേസിലെ നാലു പ്രതികളുടെയും അവസാന രാത്രി അസ്വസ്ഥമായിരുന്നുവെന്ന് ജയില്‍ അധികൃതര്‍. തിഹാര്‍ ജയിലില്‍ ഓരോരുത്തരെയും വെവ്വേറെ സെല്ലുകളിലാണ് താമസിപ്പിച്ചത്. അക്ഷയ്…
ഇന്നു പുലര്‍ച്ചെ അഞ്ചരയ്ക്ക് തൂക്കിലേറ്റപ്പെട്ട നിര്‍ഭയ കേസിലെ നാലു പ്രതികളുടെയും അവസാന രാത്രി അസ്വസ്ഥമായിരുന്നുവെന്ന് ജയില്‍ അധികൃതര്‍. തിഹാര്‍ ജയിലില്‍ ഓരോരുത്തരെയും വെവ്വേറെ സെല്ലുകളിലാണ് താമസിപ്പിച്ചത്.
അക്ഷയ് താക്കൂര്‍ (31), പവന്‍ ഗുപ്ത (25), വിനയ് ശര്‍മ (26), മുകേഷ് സിങ് (32) എന്നിവരാണ് 2012 ഡല്‍ഹി കൂട്ടബലാത്സംഗ കേസില്‍ തൂക്കിലേറ്റപ്പെട്ടത്. വിധി നടപ്പാക്കുന്നതിന് രണ്ടു മണിക്കൂര്‍ മുന്‍പും സുപ്രിംകോടതിയില്‍ ഹരജി നല്‍കുകയും തള്ളുകയും ചെയ്തു. എന്തെങ്കിലും നാടകം കളിക്കുകയോ, ശ്രദ്ധ തിരിക്കുകയോ ചെയ്ത് ആത്മഹത്യ ചെയ്യാനുള്ള ശ്രമങ്ങള്‍ നടത്താതിരിക്കാന്‍ ജയിലധികൃതരും അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്നു.
3.30നാണ് നാല് പേരെയും എഴുന്നേല്‍പ്പിച്ചത്. തുടര്‍ന്ന് തൂക്കുകയറിലേക്ക് പോകുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. കനത്ത സുരക്ഷാ വലയത്തിലായിരുന്നു ഈ സമയമത്രയും തീഹാര്‍ ജയിലും പരിസരവും.ജയിലിനുള്ളിലെ തടവുകാരെ എല്ലാവരെയും സെല്ലിനുള്ളില്‍ പൂട്ടിയിട്ടു.വധശിക്ഷ നടപ്പാക്കുന്നതിന് മുന്‍പുള്ള മണിക്കൂറുകളില്‍, പ്രതികള്‍ നിയന്ത്രണം വിട്ടു കരഞ്ഞിരുന്നുവെന്ന് തിഹാര്‍ ജയില്‍ അധികൃതര്‍. അവസാന ആഗ്രഹം പോലും നാലുപേരും അറിയിച്ചില്ലെന്നും തീഹാര്‍ ജയില്‍ ഡയറക്ടര്‍ ജനറല്‍ പറഞ്ഞു