കൊറോണ; ജുമുഅ നമസ്കാരം നടത്തിയ പള്ളി കമ്മിറ്റിക്കെതിരെ കേസ്

കണ്ണൂര്‍: കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടത്തോടെ ജുമുഅ നമസ്‌കാരം നടത്തിയ കണ്ണൂര്‍ പിലാത്തറയിലെ മുസ്ലീം പള്ളി കമ്മിറ്റിക്കെതിരെ പരിയാരം പോലീസ് കേസെടുത്തു. ഇന്നുച്ചയ്ക്ക് നടന്ന പ്രാര്‍ഥനയില്‍ അഞ്ഞൂറോളം…

By :  Editor
Update: 2020-03-20 07:38 GMT

കണ്ണൂര്‍: കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടത്തോടെ ജുമുഅ നമസ്‌കാരം നടത്തിയ കണ്ണൂര്‍ പിലാത്തറയിലെ മുസ്ലീം പള്ളി കമ്മിറ്റിക്കെതിരെ പരിയാരം പോലീസ് കേസെടുത്തു. ഇന്നുച്ചയ്ക്ക് നടന്ന പ്രാര്‍ഥനയില്‍ അഞ്ഞൂറോളം വിശ്വാസികളാണ് പങ്കെടുത്തത്.
കഴിഞ്ഞ ദിവസം കണ്ണൂര്‍ ജില്ലാ കളക്ടര്‍ ആള്‍ക്കൂട്ടമുണ്ടാവുന്ന ചടങ്ങുകളും പ്രാര്‍ഥനകളും ഒഴിവാക്കണമെന്ന് കര്‍ശന നിര്‍ദേശം ഉണ്ടായിരുന്നു. ഇത് പാലിച്ചില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.
എന്നാല്‍ ഇന്ന് നടന്ന നമസ്‌കാരത്തില്‍ നൂറു കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. ജില്ലാ ഭരണകൂടം നല്‍കിയ നിര്‍ദേശം ലംഘിച്ച പശ്ചാത്തലത്തിലാണ് പള്ളി കമ്മിറ്റിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

Similar News