കുവൈത്തില്‍ 11 പേര്‍ക്കുകൂടി കൊറോണ

കുവൈത്ത് സിറ്റി: കുവൈത്തില്‍ 11 പുതിയ കൊറോണ വൈറസ് കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 159 ആയതായി…

By :  Editor
Update: 2020-03-20 09:17 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ 11 പുതിയ കൊറോണ വൈറസ് കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 159 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുള്ള അല്‍ സനാദ് അറിയിച്ചു.
പുതിയതായി രോഗം കണ്ടെത്തിയവരില്‍ 10 പേര്‍ കുവൈത്ത് സ്വദേശികളും ഒരാള്‍ ലെബനീസ് സ്വദേശിയുമാണ്.
രാജ്യത്ത് തത്കാലം കര്‍ഫ്യു പ്രഖ്യാപിക്കേണ്ടതില്ലെന്ന നിലപാടാണ് ക്യാബിനറ്റ് എടുത്തിരിക്കുന്നത്. എന്നാല്‍ കര്‍ഫ്യു അനിവാര്യമാകുന്ന ഘട്ടത്തില്‍ ഏര്‍പ്പെടുത്തുമെന്നും ക്യാബിനറ്റ് അറിയിച്ചു.

Similar News