കൊറോണ: ജക്കാർത്തയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ജക്കാര്‍ത്ത: കൊറോണ പടരുന്ന സാഹചര്യത്തില്‍ ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ അടുത്ത രണ്ടാഴ്ചത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 18 പേര്‍ മരിക്കുകയും 215 പേര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ്…

By :  Editor
Update: 2020-03-20 09:36 GMT

ജക്കാര്‍ത്ത: കൊറോണ പടരുന്ന സാഹചര്യത്തില്‍ ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ അടുത്ത രണ്ടാഴ്ചത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 18 പേര്‍ മരിക്കുകയും 215 പേര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ തീരുമാനം.
സിനിമാതിയേറ്റുകള്‍, സ്പാ സെന്ററുകള്‍, ബാര്‍, പൊതു വിനോദങ്ങളെല്ലാം തിങ്കളാഴ്ച മുതല്‍ നിര്‍ത്തിവെക്കാന്‍ ഗവര്‍ണര്‍ അനീസ് ബസ്വേദന്‍ നിര്‍ദേശിച്ചിട്ടുണ്ട്.ജോലി ചെയ്യുന്നവരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കണമെന്നും കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദിവസ വേതാനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് വേണ്ട സഹായങ്ങള്‍ സര്‍ക്കാര്‍ നല്‍കുമെന്നും ബസ്വേദന്‍ പറഞ്ഞു. കൂടാതെ, മതപരമായ എല്ലാ ചടങ്ങളുകളും രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവെക്കാനും ഗവര്‍ണര്‍ നിര്‍ദേശിക്കുന്നു.

Similar News