ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ കൊറോണയുടെ ജനിതക ഘടന കണ്ടെത്തി

കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ലോകം ഭീതിയുടെ മുള്‍മുനയിലാണ്. ഇപ്പോഴിതാ ഒരു ആശ്വാസ വാർത്ത പുറത്തുവരുന്നു .. വൈറസിനെതിരെ പുതിയ കണ്ടുപിടുത്തവുമായി റഷ്യന്‍ ശാസ്ത്രജ്ഞര്‍ രംഗത്തെത്തി…

By :  Editor
Update: 2020-03-21 02:07 GMT

കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ലോകം ഭീതിയുടെ മുള്‍മുനയിലാണ്. ഇപ്പോഴിതാ ഒരു ആശ്വാസ വാർത്ത പുറത്തുവരുന്നു .. വൈറസിനെതിരെ പുതിയ കണ്ടുപിടുത്തവുമായി റഷ്യന്‍ ശാസ്ത്രജ്ഞര്‍
രംഗത്തെത്തി എന്നാണ് ആ വാർത്ത

വൈറസിന്റെ ജനിതക ഘടന പൂര്‍ണമായി ഡികോഡ് ചെയ്‌തെടുത്തതായി റഷ്യന്‍ ശാസ്ത്രജ്ഞര്‍ പറയുന്നു. കൊറോണ രോഗിയില്‍ നിന്നു ശേഖരിച്ച സാംപിളുകളില്‍ നിന്നായിരുന്നു ജനിതക ഘടന ഡികോഡ് ചെയ്തത്.
സ്‌മോറോഡിന്‍സ്റ്റേവ് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്‌ളുവന്‍സയിലെ ശാസ്ത്രജ്ഞരാണ് ആദ്യമായി ഇതു സാധ്യമാക്കിയതെന്ന് റഷ്യന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിനോടകം ഇതിന്റെ ചിത്രങ്ങളും റഷ്യ പുറത്തുവിടുകയും ലോക ആരോഗ്യ സംഘടനയുടെ ഡാറ്റാ ബേസിലേക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്‌.

Similar News