കോവിഡ്-19 : കോഴിക്കോട് 137 ഫലവും നെഗറ്റീവ്

കോഴിക്കോട്: സംസ്ഥാനത്ത് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്നതിനിടെ അല്പം ആശ്വാസം നല്‍കുന്നതാണ് കോഴിക്കോട് ജില്ലയില്‍ നിന്നുള്ള വാര്‍ത്ത.ജില്ലയില്‍ നിലവില്‍ പരിശോധനയ്ക്കയച്ച 137 എണ്ണത്തില്‍ എല്ലാം നെഗറ്റീവാണെന്ന് അവലോകന…

By :  Editor
Update: 2020-03-21 03:51 GMT

കോഴിക്കോട്: സംസ്ഥാനത്ത് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്നതിനിടെ അല്പം ആശ്വാസം നല്‍കുന്നതാണ് കോഴിക്കോട് ജില്ലയില്‍ നിന്നുള്ള വാര്‍ത്ത.ജില്ലയില്‍ നിലവില്‍ പരിശോധനയ്ക്കയച്ച 137 എണ്ണത്തില്‍ എല്ലാം നെഗറ്റീവാണെന്ന് അവലോകന യോഗത്തിന് ശേഷം മന്ത്രി ടി.പി രാമകൃഷ്ണന്‍ വ്യതമാക്കി.

അതേസമയം, ജില്ലയില്‍ കനത്ത ജാഗ്രത തുടരുകയാണ് . 5798 പേര്‍ ഇപ്പോഴും നിരീക്ഷണത്തിലുണ്ട്. എന്നാല്‍ രോഗികളുടെ എണ്ണം കൂടാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News