കോവിഡ്​ പടരുന്നതിന്‍റ പശ്ചാത്തലത്തില്‍ സംസ്​ഥാനത്ത്​ ഏഴു ജില്ലകള്‍ അടച്ചിടും

തിരുവനന്തപുരം: കോവിഡ്​ പടരുന്നതിന്‍റ പശ്ചാത്തലത്തില്‍ സംസ്​ഥാനത്ത്​ ഏഴു ജില്ലകള്‍ അടച്ചിടും. അവശ്യ സേവനങ്ങള്‍ മാത്രമായിരിക്കും ഈ ജില്ലകളില്‍ ലഭ്യമാകുക. കോവിഡ്​ സ്​ഥിരീകരിച്ച ജില്ലകളാണ്​ അടച്ചിടുക. കാസര്‍കോട്​, കണ്ണൂര്‍,…

By :  Editor
Update: 2020-03-22 04:23 GMT

തിരുവനന്തപുരം: കോവിഡ്​ പടരുന്നതിന്‍റ പശ്ചാത്തലത്തില്‍ സംസ്​ഥാനത്ത്​ ഏഴു ജില്ലകള്‍ അടച്ചിടും. അവശ്യ സേവനങ്ങള്‍ മാത്രമായിരിക്കും ഈ ജില്ലകളില്‍ ലഭ്യമാകുക.
കോവിഡ്​ സ്​ഥിരീകരിച്ച ജില്ലകളാണ്​ അടച്ചിടുക. കാസര്‍കോട്​, കണ്ണൂര്‍, മലപ്പുറം, എറണാകു​ളം, പത്തനംതിട്ട, കോട്ടയം, തിരുവനന്തപുരം എന്നീ ജില്ലകളാണ്​ അടച്ചിടുക. കാബിനറ്റ്​ സെക്രട്ടറിയും ചീഫ്​ സെക്രട്ടറി​യുടെയും നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ്​ തീരുമാനം. കേന്ദ്ര സര്‍ക്കാര്‍ നി​ര്‍ദേശപ്രകാരമാണ്​ നടപടി.

Similar News