ബെവ്കോ ജീവനക്കാരി കൊവിഡ് 19 നിരീക്ഷണത്തില്‍;മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റി
തിരുവനന്തപുരത്ത് ബെവ്കോ ജീവനക്കാരി കൊവിഡ് 19 നിരീക്ഷണത്തില്‍. പനി ബാധിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയ ഇവരെ കൊവിഡ് ബാധയാണെന്ന സംശയത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ്…
തിരുവനന്തപുരത്ത് ബെവ്കോ ജീവനക്കാരി കൊവിഡ് 19 നിരീക്ഷണത്തില്‍. പനി ബാധിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയ ഇവരെ കൊവിഡ് ബാധയാണെന്ന സംശയത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു . ഇവരുടെ സ്രവ പരിശോധനാ ഫലം ലഭിച്ചിട്ടില്ല.
സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപനം തടയാന്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ അടിയന്തര മന്ത്രിസഭാ യോഗം നടക്കുന്നുണ്ട്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ ബെവ്കോ ഔട്‌ലെറ്റുകള്‍ അടച്ചിടേണ്ടതുണ്ടോ എന്ന കാര്യത്തില്‍ ഈ യോഗത്തില്‍ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ . തലസ്ഥാനത്തുള്ള മന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.