ജമ്മു കശ്മീരില്‍ ആദ്യ കോ​വി​ഡ് മ​ര​ണം; മതപ്രബോധകനായിരുന്ന ഇയാള്‍ ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ സന്ദർശനം നടത്തി

ശ്രീനഗര്‍: കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്ന് രാജ്യത്ത് ഒരു മരണം കൂടി. ജമ്മു കശ്മീരില്‍ 65 വയസുകാരനാണ് മരിച്ചത്. ജമ്മു കശ്മീരിലെ ആദ്യ മരണമാണിത്. ശ്രീനഗറിലെ ഹൈദര്‍പൂര…

By :  Editor
Update: 2020-03-25 23:31 GMT

ശ്രീനഗര്‍: കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്ന് രാജ്യത്ത് ഒരു മരണം കൂടി. ജമ്മു കശ്മീരില്‍ 65 വയസുകാരനാണ് മരിച്ചത്. ജമ്മു കശ്മീരിലെ ആദ്യ മരണമാണിത്. ശ്രീനഗറിലെ ഹൈദര്‍പൂര സ്വദേശിയാണ്.

മതപ്രബോധകനായിരുന്ന ഇയാള്‍ ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ യാത്ര ചെയ്തിരുന്നു. രണ്ടു ദിവസം മുന്നെയാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. യാത്രാവിവരങ്ങള്‍ ഇയാള്‍ മറച്ചുവെച്ചതായും അധികൃതര്‍ അറിയിച്ചു. ഇയാളുമായി ബന്ധം പുലര്‍ത്തിയ നാല് പേര്‍ക്കും കഴിഞ്ഞ ദിവസം കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രമേഹം, രക്തസമ്മര്‍ദ്ദം, അമിത വണ്ണം തുടങ്ങിയ രോഗങ്ങള്‍ ഇയാള്‍ക്കു നേരത്തെയുണ്ടായിരുന്നു.ഇതോടെ രാജ്യത്ത് രോഗം ബാധിച്ച്‌ ആകെ മരിച്ചവരുടെ എണ്ണം 14 ആയി.

Similar News