കായംകുളത്ത് മദ്യത്തിന് പകരം ഷേവിംഗ് ലോഷന്‍ കഴിച്ച യുവാവ് മരിച്ചു
ആലപ്പുഴ: കായംകുളത്ത് മദ്യത്തിന് പകരം ഷേവിംഗ് ലോഷന്‍ കഴിച്ച യുവാവ് മരിച്ചു. കറ്റാനം ഇലിപ്പക്കുളം തോപ്പില്‍ വീട്ടില്‍ നൗഫലാണ് മരിച്ചത്. 38 വയസായിരുന്നു. ബിവറേജസ് പൂട്ടിയതോടെ…
ആലപ്പുഴ: കായംകുളത്ത് മദ്യത്തിന് പകരം ഷേവിംഗ് ലോഷന്‍ കഴിച്ച യുവാവ് മരിച്ചു. കറ്റാനം ഇലിപ്പക്കുളം തോപ്പില്‍ വീട്ടില്‍ നൗഫലാണ് മരിച്ചത്. 38 വയസായിരുന്നു. ബിവറേജസ് പൂട്ടിയതോടെ കഴിഞ്ഞ ദിവസങ്ങളില്‍ എല്ലാം നൗഫല്‍ ഷേവിങ് ലോഷന്‍ കഴിച്ചിരുന്നതായാണ് വിവരം.
ശാരീരിക അസ്വസ്ഥ തോന്നിയത്തോടെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് തിരുവനന്തപുരത്തെ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കിണര്‍മുക്കിലെ ബാര്‍ബര്‍ ഷോപ്പ് ജീവനക്കാരന്നാണ്. ഇവിടെ നിന്നാണ് ലോഷന്‍ സംഘടിപ്പിച്ചിരുന്നത്. ഭാര്യയും മൂന്നുമക്കളും ഉണ്ട്.