കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ വിഷുവിന് ദര്‍ശനമില്ല

തിരുവനന്തപുരം: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ രാജ്യം മുഴുവന്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ ഈവര്‍ഷത്തെ വിഷുവിന് ശബരിമലയില്‍ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കേണ്ടതില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിച്ചു. കോവിഡ്-19…

By :  Editor
Update: 2020-03-31 04:02 GMT

തിരുവനന്തപുരം: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ രാജ്യം മുഴുവന്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ ഈവര്‍ഷത്തെ വിഷുവിന് ശബരിമലയില്‍ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കേണ്ടതില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിച്ചു.

കോവിഡ്-19 പ്രതിരോധ നടപടികളുടെ ഭാഗമായി ക്ഷേത്രങ്ങളില്‍ ഭക്തജനങ്ങള്‍ക്ക് പ്രവേശനം വിലക്കിക്കൊണ്ടും ക്ഷേത്രങ്ങളിലെ പൂജാസമയം ക്രമീകരിച്ചുകൊണ്ടും നേരത്തെ ബോര്‍ഡ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഈ ഉത്തരവുകളുടെ കാലാവധി 31-3-2020ന് അവസാനിക്കും. അതിനാല്‍ ഈ ഉത്തരവുകളുടെ കാലാവധി 14.4.2020 വരെ ദീര്‍ഘിപ്പിച്ച്‌ ഉത്തരവിറക്കാനും തീരുമാനമായിട്ടുണ്ട്.

Similar News