ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് മൊറട്ടോറിയം ആനുകൂല്യം ലഭ്യമാക്കും
കൊച്ചി: കോവിഡ്19 പ്രതിസന്ധിയെ തുടര്‍ന്ന് വായ്പാ തിരിച്ചടവുകള്‍ക്ക് റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ മൂന്നു മാസ മൊറട്ടോറിയം അനുകൂല്യം ഉപഭോക്താക്കൾക്ക് ലഭ്യമാകും എന്ന് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്…
;By : Editor
Update: 2020-04-01 04:50 GMT
കൊച്ചി: കോവിഡ്19 പ്രതിസന്ധിയെ തുടര്‍ന്ന് വായ്പാ തിരിച്ചടവുകള്‍ക്ക് റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ മൂന്നു മാസ മൊറട്ടോറിയം അനുകൂല്യം ഉപഭോക്താക്കൾക്ക് ലഭ്യമാകും എന്ന് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് അറിയിച്ചു.
ഇതുപ്രകാരം മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ വായ്പാ തിരിച്ചടവുകള്‍ക്ക് കാലാവധി നീട്ടിക്കിട്ടും. മൊറട്ടോറിയം കാലയളവിലെ പലിശ വരും മാസങ്ങളിലേക്ക് പുനഃക്രമീകരിക്കും. മൊറട്ടോറിയം കാലയളവില്‍ യാതൊരു വിധ പിഴകളും ഇടാക്കുന്നതല്ല.ഈ അനുകൂല്യം ആവശ്യമില്ലാത്ത ഇടപാടുകാർ തൊട്ടടുത്തുള്ള ശാഖയുമായി ബന്ധപ്പെടേണ്ടതാണ്.