കോവിഡ് ആശുപത്രി യാഥാര്‍ഥ്യമാക്കാനും ജില്ലക്ക്​ സഹായം നല്‍കാനും തിരുവനന്തപുരത്തുനിന്ന്​ പ്രത്യേക മെഡിക്കല്‍ സംഘം കാസര്‍കോ​ട്ടേക്ക്​

തിരുവനന്തപുരം: കോവിഡ് ആശുപത്രി യാഥാര്‍ഥ്യമാക്കാനും ജില്ലക്ക്​ സഹായം നല്‍കാനും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന്​ 26 അംഗ സംഘം കാസര്‍കോ​ട്ടേക്ക്​ തിരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ്​ ഡെപ്യൂട്ടി…

By :  Editor
Update: 2020-04-04 23:06 GMT

തിരുവനന്തപുരം: കോവിഡ് ആശുപത്രി യാഥാര്‍ഥ്യമാക്കാനും ജില്ലക്ക്​ സഹായം നല്‍കാനും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന്​ 26 അംഗ സംഘം കാസര്‍കോ​ട്ടേക്ക്​ തിരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ്​ ഡെപ്യൂട്ടി സൂപ്രണ്ട്​ എസ്​. സന്തോഷ്​ കുമാറിന്റെ നേതൃത്വത്തില്‍ 10 ഡോക്​ടര്‍മാരും 10 നഴ്​സുമാരും 5 ​ നഴ്​സിങ്​ അസിസ്​റ്റന്‍റുമാരുമാണ്​ സംഘത്തിലുള്ളത്​.
കോവിഡ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്നതിനും രോഗികളെ ചികിത്സിക്കുന്നതിനുമാണ്​ സംഘം കാസര്‍കോട്ടേക്കു എത്തുന്നത്​. ഞായറാഴ്​ച രാവിലെ 9 മണിക്ക് സെക്രട്ടറിയേറ്റിന് മുന്നിൽ നിന്നും സംഘം യാത്ര ആരംഭിച്ചു.

Tags:    

Similar News