ഇന്ത്യയെ കൂടുതല്‍ പ്രതിസന്ധിയിലേയ്ക്ക് നയിക്കുന്നത് തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർ ; രോഗികളുടെ എണ്ണം 4289 ആയി ഉയർന്നു

നിസാമുദ്ദീന്‍ സംഭവത്തോടെ രാജ്യം കൂടുതല്‍ പ്രതിസന്ധിയിലേക്ക്. രോഗ ബാധിതരുടെ എണ്ണം 4289 ആയി ഉയര്‍ന്നതോടെ ഡല്‍ഹിയില്‍ മാത്രം 20,000 കുടുംബങ്ങളെ നിര്‍ബന്ധിത ക്വാറന്റൈനിലേക്ക് മാറ്റി. തബ് ലീഗ്…

By :  Editor
Update: 2020-04-06 01:26 GMT

നിസാമുദ്ദീന്‍ സംഭവത്തോടെ രാജ്യം കൂടുതല്‍ പ്രതിസന്ധിയിലേക്ക്. രോഗ ബാധിതരുടെ എണ്ണം 4289 ആയി ഉയര്‍ന്നതോടെ ഡല്‍ഹിയില്‍ മാത്രം 20,000 കുടുംബങ്ങളെ നിര്‍ബന്ധിത ക്വാറന്റൈനിലേക്ക് മാറ്റി. തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 320 പേരാണ് ഡല്‍ഹിയില്‍ മാത്രം രോഗബാധിതരായുള്ളത്. നിസാമുദ്ദീന്‍ സമ്മേളനവുമായി ബന്ധപ്പെട്ട 5000 പേര്‍ക്ക് കൊറോണ സാദ്ധ്യത നിലനില്‍ക്കുകയാണ്. 20,000 കുടുംബങ്ങളിലായി ക്വാറന്റൈനിലാക്കിയതില്‍ ഉള്‍പ്പടെ 45,616 വ്യക്തികളാണുള്ളത്. നടത്തിയവരുമാണ്. കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 118 ആയെന്ന് കേന്ദ്രആരോഗ്യ -കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 3666 പേര്‍ ചികിത്സയിലാണെന്നും 291 പേര്‍ രോഗമുക്തി നേടി ആശുപത്രിവിട്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Tags:    

Similar News