കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോവുകയായിരുന്ന ആംബുലന്‍സില്‍ ചരക്കുലോറി ഇടിച്ച്‌ രോഗി മരിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോവുകയായിരുന്ന ആംബുലന്‍സില്‍ ചരക്കുലോറി ഇടിച്ച്‌ രോഗി മരിച്ചു. പാനൂരിനടുത്ത മൊകേരി ഈസ്റ്റ് വള്ള്യായിയിലെ യശോദ (65) ആണ് മരിച്ചത്. ആംബുലന്‍സ് ഡ്രൈവര്‍ ഉള്‍പ്പെടെ…

By :  Editor
Update: 2020-04-07 00:31 GMT

കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോവുകയായിരുന്ന ആംബുലന്‍സില്‍ ചരക്കുലോറി ഇടിച്ച്‌ രോഗി മരിച്ചു. പാനൂരിനടുത്ത മൊകേരി ഈസ്റ്റ് വള്ള്യായിയിലെ യശോദ (65) ആണ് മരിച്ചത്.

ആംബുലന്‍സ് ഡ്രൈവര്‍ ഉള്‍പ്പെടെ നാലുപേരെ ഗുരുതര പരിക്കുകളോടെ തലശേരി കോ﹣-ഓപ്പറേറ്റീവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂരില്‍ നിന്ന് രോഗിയുമായി കോഴിക്കോടേക്ക് പോവുകയായിരുന്ന ആംബുലന്‍സാണ് ചൊവ്വാഴ്ച രാവിലെ ഏഴോടെ തലശേരി കൊടുവള്ളിക്കടുത്ത് അപകടത്തില്‍പെട്ടത്. പരിക്കേറ്റവരെ ഉടന്‍ തൊട്ടടുത്ത തൊട്ടടുത്ത തലശേരി കോ﹣-ഓപ്പറേറ്റീവ് ആശുപത്രിയിലെത്തിച്ചെങ്കിലും യശോദ മരിച്ചു.

ഈസ്റ്റ് വള്ള്യായിയിലെ മുതിരകലായി ബാബുരാജിന്റെ ഭാര്യയാണ് മരിച്ച യശോദ.

Similar News