കൊറോണ ; തിരുവനന്തപുരം സ്വദേശി ബ്രിട്ടനില്‍ മരിച്ചു
കൊറോണ വൈറസ് ബാധമൂലം ഒരുമലയാളി കൂടി മരിച്ചു.തിരുവനന്തപുരം സ്വദേശി ഡോ അമീറുദ്ധീന്‍ ആണ് കഴിഞ്ഞ ദിവസം ബ്രിട്ടനില്‍ മരിച്ചത്. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മൂന്നാഴ്ചയായി ചികിത്സയില്‍…
By : Editor
Update: 2020-04-12 02:29 GMT
കൊറോണ വൈറസ് ബാധമൂലം ഒരുമലയാളി കൂടി മരിച്ചു.തിരുവനന്തപുരം സ്വദേശി ഡോ അമീറുദ്ധീന്‍ ആണ് കഴിഞ്ഞ ദിവസം ബ്രിട്ടനില്‍ മരിച്ചത്. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മൂന്നാഴ്ചയായി ചികിത്സയില്‍ ആയിരുന്നു അമീറുദ്ധീന്‍. 72 വയസായിരുന്നു .
ബര്‍മിംഗ്ഹാമിനടുത്ത് വൂല്‍ഹാംട്ടനിലാണ് ഡോ.അമീറുദ്ധീന്‍ താമസിക്കുന്നത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് രണ്ടാഴ്ച മുന്‍പാണ് അമീറുദ്ധീനെ വെന്റിലെറ്ററില്‍ പ്രവേശിപ്പിച്ചത്. ചികിത്സയില്‍ കഴിയുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ ഹസീന. നദീം, നബീല്‍ എന്നിവരാണ് മക്കള്‍.