വീണ്ടും കേന്ദ്രത്തെ കുറ്റം പറഞ്ഞു തോമസ് ഐസക്ക്; ലോക്ക്ഡൗണില്‍ സംസ്ഥാനത്ത് ഇളവുകള്‍ ഉണ്ടാകുമെന്നും ധനമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ ഇളവുകള്‍ ഉണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കര്‍ശന ഉപാധികളോടെ ആയിരിക്കും ഇളവ് അനുവദിക്കുകയെന്നും മനുഷ്യജീവനാണ് മുന്‍ഗണനയെന്നും തിരുവനന്തപുരത്തെ കമ്യൂണിറ്റി കിച്ചന് സന്ദര്‍ശിച്ചശേഷം മന്ത്രി…
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ ഇളവുകള്‍ ഉണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കര്‍ശന ഉപാധികളോടെ ആയിരിക്കും ഇളവ് അനുവദിക്കുകയെന്നും മനുഷ്യജീവനാണ് മുന്‍ഗണനയെന്നും തിരുവനന്തപുരത്തെ കമ്യൂണിറ്റി കിച്ചന് സന്ദര്‍ശിച്ചശേഷം മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് രോഗം പൂര്‍ണമായി മാറുന്നതുവരെ നിയന്ത്രണങ്ങള്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കി. ലോക്ക്ഡൗണില്‍ സംസ്ഥാനത്തിന് 50,000 കോടി രൂപയുടെ വരുമാന നഷ്ടമാണ് ഉണ്ടാകുക. ഈ മാസം മാത്രം 15,000 കോടിയുടെ നഷ്ടമുണ്ടാകുമെന്നും തോമസ് ഐസക്ക് പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനെയും തോമസ് ഐസക്ക് വിമര്‍ശിച്ചു. കേരളത്തിന് ലഭിക്കാനുള്ള പണം പോലും കേന്ദ്രം തരുന്നില്ല. ഇക്കാര്യത്തില്‍ വലിയ വീഴ്ചയാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. വാചകമടി കൊണ്ട് മാത്രം കാര്യമില്ലെന്നും ഐസക്ക് വിമര്‍ശിച്ചു.