മണ്ണാര്‍ക്കാട് ചൂരിയോട് സ്വദേശി യുഎഇയില്‍ നിര്യാതനായി

അജ്മാന്‍: മലയാളി യുവാവ് യുഎഇയില്‍ നിര്യാതനായി. മണ്ണാര്‍ക്കാട് ചൂരിയോട് സ്വദേശി നാലകത്ത് ഹനീഫ (39) ആണ് മരിച്ചത്. ഛര്‍ദിയും തലകറക്കവും ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തെ…

;

By :  Editor
Update: 2020-04-13 09:01 GMT

അജ്മാന്‍: മലയാളി യുവാവ് യുഎഇയില്‍ നിര്യാതനായി. മണ്ണാര്‍ക്കാട് ചൂരിയോട് സ്വദേശി നാലകത്ത് ഹനീഫ (39) ആണ് മരിച്ചത്. ഛര്‍ദിയും തലകറക്കവും ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തെ അജ്മാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു.

ഏതാനും മാസങ്ങള്‍ക്കു മുന്പാണ് അദ്ദേഹം യുഎഇയിലെ അജ്മാനില്‍ എത്തിയത്. ഭാര്യ സുനൈന. മക്കള്‍ ഹന ഫാത്തിമ, ഹിസാന ഫാത്തിമ, അഫ്‌വാന്‍. അതെസമയം യുഎഇയില്‍ കൊവിഡ് ബാധിച്ച്‌ മൂന്ന് പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ 25 ആയി ഉയര്‍ന്നു. ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

Tags:    

Similar News