സൗദിയിൽ 186 ഇന്ത്യക്കാര്‍ക്ക് ഇതുവരെ കോവിഡ് ബാധിച്ചു

റഫീഖ് ഹസ്സൻ വെട്ടത്തൂർ സൗദിയിൽ 186 ഇന്ത്യക്കാര്‍ക്ക് ഇതുവരെ കോവിഡ് ബാധിച്ചതായി  അംബാസഡര്‍  ഔസാഫ് സഈദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇവരില്‍ ഭൂരിഭാഗം പേരുടെ നിലയും തൃപ്തികരമാണ്. കോവിഡ് ബാധിച്ച്…

By :  Editor
Update: 2020-04-15 05:30 GMT

റഫീഖ് ഹസ്സൻ വെട്ടത്തൂർ

സൗദിയിൽ 186 ഇന്ത്യക്കാര്‍ക്ക് ഇതുവരെ കോവിഡ് ബാധിച്ചതായി അംബാസഡര്‍ ഔസാഫ് സഈദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇവരില്‍ ഭൂരിഭാഗം പേരുടെ നിലയും തൃപ്തികരമാണ്. കോവിഡ് ബാധിച്ച് മരിച്ച രണ്ടുപേരും മലയാളികളാണ്. റിയാദില്‍ മരിച്ച മലപ്പുറം തിരൂരങ്ങാടിചെമ്മാട് സ്വദേശി നടമ്മല്‍ പുതിയകത്ത് സഫ്വാനും മദീനയില്‍ മരിച്ച പാനൂര്‍ കാട്ടി മുക്കിലെ ഷ്ബ്‌നാസുമാണ് ഇവര്‍.
സൗദിയില്‍ 26 ലക്ഷം ഇന്ത്യക്കാരാണുള്ളത്. ഇവരില്‍ ഭൂരിഭാഗവും മലയാളികളാണ്. ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്ക് മരുന്നും ഭക്ഷണവും എത്തിക്കാന്‍ ഇന്ത്യന്‍ എംബസിയുടെ ഹെല്‍പ് ലൈന്‍ പ്രവര്‍ത്തിക്കുന്നു. ഹെല്‍പ് ലൈനില്‍വിളിച്ചാല്‍ ഭക്ഷണം ക്യാമ്പുകളില്‍ എത്തിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഹെൽപ് ലൈനിൽ ബന്ധപ്പെടുന്ന മുറക്ക് ആംബുലൻസ് അടക്കമുള്ള സഹായങ്ങൾ ലഭിക്കും. ഡോക്ടർമാർ തിരിച്ചുവിളിക്കുമെന്ന് അംബാസിഡർ അറിയിച്ചു.

Similar News