ഉപതെരഞ്ഞെടുപ്പ് ലോക്ക് ഡൗണിനുശേഷം തീരുമാനിക്കും
തിരുവനന്തപുരം: കേരളത്തിലെ കുട്ടനാട്, ചവറ നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പു കാര്യത്തില്‍ കോവിഡ് ലോക്ക് ഡൗണിനു ശേഷം കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് തീരുമാനമെടുക്കുമെന്നു സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസ൪…
തിരുവനന്തപുരം: കേരളത്തിലെ കുട്ടനാട്, ചവറ നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പു കാര്യത്തില്‍ കോവിഡ് ലോക്ക് ഡൗണിനു ശേഷം കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് തീരുമാനമെടുക്കുമെന്നു സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസ൪ ടിക്കാറാം മീണ. മറ്റു സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകൂടി കണക്കിലെടുത്താകും അന്തിമതീരുമാനം.
നിയമസഭയുടെ കാലാവധി അവസാനിക്കാന്‍ ഒരു വര്‍ഷത്തില്‍ താഴെ മാത്രമുള്ളതിനാല്‍ കുട്ടനാട്, ചവറ നിയോജക മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പിനു സാധ്യത കുറവാണ്. എന്നാല്‍ തെരഞ്ഞെടുപ്പു കമ്മീഷനാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്. രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായി ച൪ച്ച നടത്തിയാകും അന്തിമ നിലപാട് കമ്മീഷന് സ്വീകരിക്കുക. കേരളത്തില്‍ മാത്രമായി തെരഞ്ഞെടുപ്പു നടത്താനുള്ള സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.