മുംബൈയിൽ ആൾക്കൂട്ട ആക്രമണം; സന്യാസിമാർ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു
മുംബൈ: മുംബൈയിലുണ്ടായ ആൾക്കൂട്ട ആക്രമണത്തിൽ മൂന്ന് മരണം. രണ്ട് സന്യാസിമാർ ഉൾപ്പെടെയുള്ളവരാണ് അക്രമാസക്തരായ ആൾക്കൂട്ടത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കുട്ടികളെ തട്ടിക്കൊണ്ടു പോയ ശേഷം അവയവങ്ങൾ മോഷ്ടിക്കുന്ന സംഘമാണെന്ന്…
മുംബൈ: മുംബൈയിലുണ്ടായ ആൾക്കൂട്ട ആക്രമണത്തിൽ മൂന്ന് മരണം. രണ്ട് സന്യാസിമാർ ഉൾപ്പെടെയുള്ളവരാണ് അക്രമാസക്തരായ ആൾക്കൂട്ടത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കുട്ടികളെ തട്ടിക്കൊണ്ടു പോയ ശേഷം അവയവങ്ങൾ മോഷ്ടിക്കുന്ന സംഘമാണെന്ന് ആരോപിച്ചാണ് ആൾക്കൂട്ടം സന്യാസിമാർ ഉൾപ്പെടെയുള്ളവരെ മർദ്ദിച്ചു കൊലപ്പെടുത്തിയത്.
സുശീൽ ഗിരി മഹാരാജ്, ജയേഷ്, നരേഷ് യാൽഗഡെ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 110 പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മുംബൈയിൽ നിന്ന് നാസിക്കിലേക്ക് ഒരു മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോകവെയാണ് ഇവർക്കെതിരെ ആക്രമണം ഉണ്ടായത്. ആൾക്കൂട്ടത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട മൂന്നുപേരിൽ ഒരാൾ 70 വയസിനു മുകളിൽ പ്രായമുള്ള ആളാണ്.
വാടകക്ക് എടുത്ത കാറിൽ സഞ്ചരിച്ച സന്യാസിമാരെയാണ് ആൾക്കൂട്ടം ആക്രമിച്ചത്. കാറിന്റെ ഡ്രൈവർക്കും ആക്രമണത്തിൽ ജീവൻ നഷ്ടമായി.