അലിഗഢ് സര്‍വകലാശാലക്ക് രാജാ മഹേന്ദ്ര പ്രതാപിന്റെ പേര് നല്‍കണം: ഹരിയാന ധനകാര്യ മന്ത്രി

ന്യൂഡല്‍ഹി: അലിഗഢ് മുസ്ലീം സര്‍വകലാശാലയുടെ പേര് മാറ്റണമെന്ന ആവശ്യവുമായി ഹരിയാന ധനകാര്യ മന്ത്രി ക്യാപ്റ്റന്‍ അഭിമന്യു. അലിഗഢ് സര്‍വകലാശാലയുടെ പേര് മാറ്റി ജാട്ട് രാജാവായ രാജാ മഹേന്ദ്ര…

By :  Editor
Update: 2018-05-14 03:36 GMT

ന്യൂഡല്‍ഹി: അലിഗഢ് മുസ്ലീം സര്‍വകലാശാലയുടെ പേര് മാറ്റണമെന്ന ആവശ്യവുമായി ഹരിയാന ധനകാര്യ മന്ത്രി ക്യാപ്റ്റന്‍ അഭിമന്യു. അലിഗഢ് സര്‍വകലാശാലയുടെ പേര് മാറ്റി ജാട്ട് രാജാവായ രാജാ മഹേന്ദ്ര പ്രതാപിന്റെ പേര് നല്‍കണമെന്ന് മന്ത്രി പറഞ്ഞു.

'രാജ്യത്തെ വെട്ടിമുറിച്ച് രണ്ടാക്കിയ ഫോട്ടോയാണ് സര്‍വകലാശാലയില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. രാജ മഹേന്ദ്ര പ്രതാപ് സിങ് ഒരു മടിയും കൂടാതെയാണ് സര്‍വകലാശാലയ്ക്ക് ഭൂമി നല്‍കിയത്. ജാതിമത വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും വിദ്യാഭ്യാസം ലഭ്യമാകണമെന്ന ഉദ്ദേശത്തോടുകൂടിയായിരുന്നു അദ്ദേഹത്തിന്റെ പ്രവൃത്തി. എന്നാല്‍ ഏറ്റവും ദു:ഖകരം അദ്ദേഹത്തിന്റെ ഒരു ചിത്രം പോലും സര്‍വകലാശാലയില്‍ എവിടെയും പ്രദര്‍ശിപ്പിച്ചിട്ടില്ല'. റിവാരിയില്‍ ജാട്ട് ധര്‍മശാലയുടെ തറക്കല്ലിടല്‍ കര്‍മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

Tags:    

Similar News