കോവിഡ് 19: ലോകത്താകെയുള്ള രോഗബാധിതരുടെ എണ്ണം 25 ലക്ഷം കടന്നു
വാഷിംഗ്ടണ്‍: ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണം അനിയന്ത്രിതമായി ഉയരുന്നു. 25,56,745 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചിട്ടുള്ളത്. അമേരിക്കയാണ് രോഗ ബാധിതരുടെ എണ്ണത്തിലും മരണ നിരക്കിലും മുന്നില്‍നിൽക്കുന്നത്. 8,18,744…
വാഷിംഗ്ടണ്‍: ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണം അനിയന്ത്രിതമായി ഉയരുന്നു. 25,56,745 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചിട്ടുള്ളത്. അമേരിക്കയാണ് രോഗ ബാധിതരുടെ എണ്ണത്തിലും മരണ നിരക്കിലും മുന്നില്‍നിൽക്കുന്നത്. 8,18,744 പേര്‍ക്കാണ് അമേരിക്കയില്‍ വൈറസ് ബാധിച്ചിട്ടുള്ളത്. 45,318 പേരാണ് ഇവിടെ മരിച്ചത്.
സ്പെയിനില്‍ രണ്ടു ലക്ഷത്തിനു മുകളിലും ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന് എന്നിവിടങ്ങളില്‍ ഒരു ലക്ഷത്തിനു മുകളിലുമാണ് രോഗബാധിതര്‍. സ്പെയിന്- 2,04,178, ഇറ്റലി- 1,83,957, ഫ്രാന്‍സ്- 1,58,050, ജര്‍മനി- 1,48,453, ബ്രിട്ടന്- 1,29,044 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. സ്പെയിനില്‍ 21,282 പേരും ഇറ്റലിയില്‍ 24,648 പേരും ഫ്രാന്‍സില്‍ 20,796 പേരുമാണ് കോവിഡ് ബാധിച്ചു മരിച്ചത്. ബ്രിട്ടനില്‍ 17,337 പേര് മരണത്തിനു കീഴടങ്ങി. ജര്‍മനിയില്‍ 5,086 പേരാണ് വൈറസ് ബാധയേത്തുടര്‍ന്ന് മരണമടഞ്ഞത്.
തുര്‍ക്കിയിലും കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 19,984 ആയി. 19,984പേര്‍ക്ക് കോവിഡ് ബാധയുള്ള ഇന്ത്യ ഈ പട്ടികയില്‍ 17ാമത് ആണ്. 640 പേര്‍ക്കാണ് ഇന്ത്യയില്‍ കോവിഡ് ബാധയേത്തുടര്‍ന്ന് ജീവന് നഷ്ടപ്പെട്ടത്.