കിമ്മിന്‍റെ ആരോഗ്യനില പരിശോധിക്കാന്‍ ചൈനീസ് സംഘം ഉത്തര കൊറിയയിലേക്ക്
ബെയ്ജിങ്: ഭരണാധികാരി കിം ജോങ് ഉന്നിന്‍റെ ആരോഗ്യനില പരിശോധിക്കാന്‍ മെഡിക്കല്‍ വിദഗ്ധരടങ്ങുന്ന സംഘം ഉത്തര കൊറിയയിലേക്ക്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗമാണ് സംഘത്തെ നയിക്കുന്നത്. സംഘത്തിലുള്ള…
By : Editor
Update: 2020-04-25 00:13 GMT
ബെയ്ജിങ്: ഭരണാധികാരി കിം ജോങ് ഉന്നിന്‍റെ ആരോഗ്യനില പരിശോധിക്കാന്‍ മെഡിക്കല്‍ വിദഗ്ധരടങ്ങുന്ന സംഘം ഉത്തര കൊറിയയിലേക്ക്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗമാണ് സംഘത്തെ നയിക്കുന്നത്. സംഘത്തിലുള്ള മറ്റുള്ളവരെ കുറിച്ച് ചൈന വെളിപ്പെടുത്തിയിട്ടില്ല.
ഏപ്രില്‍ 12നു നടന്ന ഹൃദയശസ്ത്രക്രിയക്കു ശേഷം കിമ്മിന്‍റെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്നും മസ്തിഷ്കാഘാതം സംഭവിച്ചുവെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് ചൈനയും ദക്ഷിണ കൊറിയയും തള്ളുകയായിരുന്നു.