കോവിഡ് 19; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 57 പേര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച്‌ 57 പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 775 ആയി. കൊവിഡ് സ്ഥിരീകരിച്ചവരുടെ…

By :  Editor
Update: 2020-04-25 04:53 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച്‌ 57 പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 775 ആയി. കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 24,500 ആണ്.
മുംബൈയില്‍ രോഗബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധനയാണ് കാണുന്നത്. മുംബൈയില്‍ ഇന്നലെ 357 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 11 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ പ്രദേശത്തെ ആകെ രോഗബാധിതരുടെ എണ്ണം 4589 ആയി. മരണസംഖ്യ 179 ആയി.ഗുജറാത്തില്‍ 24 മണിക്കൂറിനിടെ 191 പോസിറ്റീവ് കേസുകളും 15 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2815 ആണ്. 17 പേര്‍ മരിച്ചിട്ടുണ്ട്. അഹമ്മദാബാദില്‍ മാത്രം 169 പോസിറ്റീവ് കേസുകളും 14 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ ഇന്നലെ 138 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ മാത്രം മൂന്ന് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2514 ഉം മരണം 53 ഉം ആയി.

Similar News