മെയ് മൂന്നിന് ശേഷം ഗ്രീൻ സോണുകളിൽ ഇളവ് അനുവദിച്ചേക്കും

ഡൽഹി; കോവിഡ് വ്യാപനം തടയാന്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മെയ് മൂന്നിന് ശേഷം ഗ്രീൻ സോണുകളിൽ ഇളവുകൾ അനുവദിച്ചേക്കും. എന്നാൽ റെഡ് സോണുകളിൽ ലോക്ക്ഡൗണ്‍ നീട്ടിയേക്കും. വൈറസിന്‍റെ…

By :  Editor
Update: 2020-04-27 03:26 GMT

ഡൽഹി; കോവിഡ് വ്യാപനം തടയാന്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മെയ് മൂന്നിന് ശേഷം ഗ്രീൻ സോണുകളിൽ ഇളവുകൾ അനുവദിച്ചേക്കും. എന്നാൽ റെഡ് സോണുകളിൽ ലോക്ക്ഡൗണ്‍ നീട്ടിയേക്കും. വൈറസിന്‍റെ വ്യാപനം തടയാനായത് ലോക്ക്ഡൌണ്‍ മൂലമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിംഗിലാണ് പ്രധാനമന്ത്രി നിലപാട് അറിയിച്ചത്.
സംസ്ഥാനത്തെ ലോക്ക്ഡൌണ്‍ ഘട്ടം ഘട്ടമായി പിന്‍വലിച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തെ അറിയിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായുമായുളള ടെലഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മെയ് 3ന് ശേഷം നിയന്ത്രിതമായ രീതിയില്‍ ഇളവ് നല്‍കിയാല്‍ മതിയെന്നാണ് സംസ്ഥാനത്തിന്‍റെ അഭിപ്രായം. ലോക്ക് ഡൌണ്‍ വിഷയത്തില്‍ കേന്ദ്രം എന്തു തീരുമാനിച്ചാലും അംഗീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രധാനമന്ത്രിയുടെ വീഡിയോ കോണ്‍ഫ്രന്‍സില്‍ പിണറായി വിജയന്‍ പങ്കെടുത്തില്ല. കേരളത്തെ പ്രതിനിധീകരിച്ച്‌ ചീഫ് സെക്രട്ടറി ടോം ജോസാണ് പങ്കെടുത്തത്.

Similar News