ഇര്‍ഫാന്‍ ഖാന്‍ മരണപ്പെട്ടു എന്നത് വ്യാജ വ്യാജ വാർത്തയോ !?

മുംബൈ: നടന്‍ ഇര്‍ഫാന്‍ഖാന്‍ മരണപ്പെട്ടുവെന്ന വ്യാജ വാര്‍ത്തയെന്ന് വക്താവ്. കുടല്‍ രോഗം ബാധിച്ച്‌ ആശുപത്രിയില്‍ പ്രവേശിച്ചിരിക്കെയാണ് ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കുന്നത്. ഇത്തരം അഭ്യൂഹങ്ങള്‍ അങ്ങേയറ്റത്തെ…

By :  Editor
Update: 2020-04-29 01:33 GMT

മുംബൈ: നടന്‍ ഇര്‍ഫാന്‍ഖാന്‍ മരണപ്പെട്ടുവെന്ന വ്യാജ വാര്‍ത്തയെന്ന് വക്താവ്. കുടല്‍ രോഗം ബാധിച്ച്‌ ആശുപത്രിയില്‍ പ്രവേശിച്ചിരിക്കെയാണ് ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കുന്നത്. ഇത്തരം അഭ്യൂഹങ്ങള്‍ അങ്ങേയറ്റത്തെ അനുമാനങ്ങളും സാങ്കല്‍പ്പികവുമാണെന്നാണ് വക്താവ് പറയുന്നു.

'ഇര്‍ഫാന്‍ഖാന്റെ ആരോഗ്യത്തെ സംബന്ധിച്ച്‌ അങ്ങേയറ്റത്തെ അനുമാനങ്ങള്‍ ഉണ്ടാവുന്നത് നിരാശാജനകമാണ്. ആളുകള്‍ ആശങ്കാകുലരാണെന്നതിനെ ഞങ്ങള്‍ വിലമതിക്കുന്നു. ചില സ്രോതസ്സുകള്‍ കടുത്ത അഭ്യൂഹങ്ങള്‍ പരത്തുകയും പരിഭ്രാന്ത്രി സൃഷ്ടിക്കുകയും ചെയ്യുന്നത് നിരാശാജനകമാണ്,' ഇര്‍ഫാന്‍ഖാന്റെ വക്താവ് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

'ഇര്‍ഫാന്‍ഖാന്‍ ശക്തനാണ്. ഇപ്പോഴും പോരാട്ടത്തിലാണ്. കിംവദന്തികള്‍ക്ക് വഴങ്ങരുതെന്നും ഇത്തരം സംഭാഷണങ്ങളുടെ ഭാഗമാവരുതെന്നും ഞങ്ങള്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു,' പ്രസ്താവനയില്‍ പറയുന്നു.

Tags:    

Similar News