വ്യാഴാഴ്​ച മുതല്‍ മാസ്​ക്​ നിര്‍ബന്ധം; ലംഘിച്ചാല്‍ 200 രൂപ പിഴ

തിരുവനന്തപുരം: സംസ്​ഥാനത്ത് വ്യാഴാഴ്ച മുതല്‍ പൊതുസ്​ഥലങ്ങളിലും ജോലിസ്​ഥലങ്ങളിലും മാസ്​ക് നിര്‍ബന്ധമാക്കി. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 290 പ്രകാരം പെറ്റിക്കേസ്​ ചാര്‍ജ്​ ചെയ്യും. 200 രൂപയാണ്…

By :  Editor
Update: 2020-04-29 13:32 GMT

തിരുവനന്തപുരം: സംസ്​ഥാനത്ത് വ്യാഴാഴ്ച മുതല്‍ പൊതുസ്​ഥലങ്ങളിലും ജോലിസ്​ഥലങ്ങളിലും മാസ്​ക് നിര്‍ബന്ധമാക്കി. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 290 പ്രകാരം പെറ്റിക്കേസ്​ ചാര്‍ജ്​ ചെയ്യും.

200 രൂപയാണ് പിഴ. കുറ്റം ആവര്‍ത്തിച്ചാല്‍ 5000 രൂപ പിഴ ഈടാക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ അറിയിച്ചു. തുണികൊണ്ടുള്ള മാസ്​ക്, തോര്‍ത്ത്, കര്‍ച്ചീഫ് എന്നിവയും ഉപയോഗിക്കാം.

Tags:    

Similar News